/kalakaumudi/media/media_files/2025/10/28/nrndndnm-2025-10-28-20-32-55.jpg)
റായ്ഗഡ്:എസ്സ്.എൻ.ഡി.പി.യോഗം മുംബൈ-താനെ യുണിയനിൽപെട്ട രസായനി-മോഹേപ്പാട ശാഖയോഗം,വനിതാ സംഘം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീബാലാജി പ്രതിഷ്ഠയുടെ പതിമൂന്നാമത് വാർഷികവും പുനഃപ്രതിഷ്ഠ,അഷ്ടബന്ധവും,ശ്രീനാരായണ ഗുരു,അയ്യപ്പ സ്വാമി പ്രതിഷ്ഠയുടെ പത്താമത് വാർഷികവും കേരള പിറവി ദിനമായ നവംബർ 1 ന് രാവിലെ നാലേമുക്കാൽ മണിമുതൽ രാത്രി എട്ട് മണിവരെ രതീഷ് ശാന്തിയുടെ (ഗുരുദേവഗിരി) മുഖ്യകാർമികത്വത്തിൽ ശാഖാ ഗുരുമന്ദിരത്തിൽ വെച്ച് പൂജാദികർമ്മങ്ങളോടെ നടത്തുന്നു.
പള്ളിയുണർത്തലോടെ പൂജകൾക്ക് തുടക്കം കുറിക്കും തുടർന്ന് നിർമ്മാല്യ ദർശനം, അഭിഷേകം, മഹാഗണപതിഹോമം,ഉഷപൂജ,പറയിടൽ,കലശപൂജ,ഉച്ചപൂജ,സർവ്വഐശ്വര്യപൂജ,ദീപാരാധന,അത്താഴപൂജ,പ്രസാദവിതരണം എന്നിവയോടെ നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് ശാഖാ സെക്രട്ടറി സാബു ഭരതൻ 9822490694.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
