സാഹിത്യസായാഹ്നത്തിൽ ജ്യോതിലക്ഷ്മി നമ്പ്യാർ രചിച്ച 'തയ്യൂർ ഗാഥകൾ' പുസ്തകത്തിൻ്റെ പ്രകാശനം

പ്രകാശനം സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ മുംബൈയിലെ സാഹിത്യ പ്രവർത്തകനായ സുരേഷ് നായർക്ക് ആദ്യപ്രതി നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.എഴുത്തുകാരൻ ലിനോദ് വർഗ്ഗീസ് പുസ്തകപരിചയം നടത്തി.

author-image
Honey V G
New Update
jsjskdkfkfffn

താനെ:കേരളീയ സമാജം ഡോംബിവ്‌ലിയുടെ സാഹിത്യസായാഹ്നം ജൂലൈ 13 ന് രാജാജി പഥിലുള്ള ആദർശ് വിദ്യാലയത്തിൽവെച്ചു നടന്നു.

jwjekfkfkfkf

തദവസരത്തിൽ ജ്യോതിലക്ഷ്മി നമ്പ്യാർ രചിച്ച 'തയ്യൂർ ഗാഥകൾ' എന്ന പുസ്തകത്തിൻ്റെ മുംബൈയിലെ പ്രകാശനം സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ മുംബൈയിലെ സാഹിത്യ പ്രവർത്തകനായ സുരേഷ് നായർക്ക് ആദ്യപ്രതി നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.എഴുത്തുകാരൻ ലിനോദ് വർഗ്ഗീസ് പുസ്തകപരിചയം നടത്തി. 

nsndndmfnf

എഴുത്തുകാരായ സുരേഷ് നായർ (നെരുൾ), മായാദത്ത്, സെബാസ്റ്റ്യൻ തയ്യൂർ, നിഷ ഗിൽബെർട്ട്, അജിത് ആനാരി, കൃഷ്ണേന്ദു, സന്തോഷ് പല്ലശ്ശന, ശ്രീലേഖ മേനോൻ, എം. ജി. അരുൺ, അമ്പിളി കൃഷ്ണകുമാർ, സുരേഷ്കുമാർ കൊട്ടാരക്കര, സുമ നായർ, ജോയ് ഗുരുവായൂർ, ടി.കെ. രാജേന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. 

gskekfkfmfn

നാരായണൻകുട്ടി മേനോൻ ചർച്ച നിയന്ത്രിച്ചു.

wrjkjxbjkkk