/kalakaumudi/media/media_files/2026/01/26/mfmdmrmm-2026-01-26-20-54-23.jpg)
മുംബൈ : 77-ാം റിപ്പബ്ലിക് ദിനം മുംബൈയിൽ ഔദ്യോഗിക ചടങ്ങുകളോടെയും ജനപങ്കാളിത്തത്തോടെയും ആഘോഷിച്ചു.
സംസ്ഥാനതല പ്രധാന ചടങ്ങ് ദാദറിലെ ശിവാജി പാർക്കിൽ നടന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി.
ഭരണഘടനയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും രാജ്യത്തിന്റെ ഐക്യവും അദ്ദേഹം ഓർമിപ്പിച്ചു.
വിമാനത്താവളത്തിൽ CISF പ്രകടനം ചത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് CISF സേനയുടെ പ്രത്യേക പദയാത്രയും ഡ്രില്ലുകളും നടന്നു.
/filters:format(webp)/kalakaumudi/media/media_files/2026/01/26/ksjsnmm-2026-01-26-21-00-01.jpg)
സുരക്ഷാ സേനയുടെ അച്ചടക്കവും കഴിവും പ്രകടമാക്കുന്ന പരിപാടികൾ യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് വിമാനത്താവളത്തിൽ ദേശീയ പതാക ഉയർത്തി. ത്രിവർണ പതാകയേന്തി ബൈക്ക് റാലി സയൺ–കോളിവാഡ മേഖലയിലൂടെ ഏകദേശം 200 ബൈക്കർമാർ ത്രിവർണ പതാകയേന്തി ബൈക്ക് റാലി നടത്തി.
യുവജനങ്ങളുടെ സജീവ പങ്കാളിത്തം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പുതുമ നൽകി. ത്രിവർണ പ്രകാശത്തിൽ തിളങ്ങി മുംബൈ ബി.എം.സി. ആസ്ഥാനം, ചത്രപതി ശിവജി മഹാരാജ് ടെർമിനസ് ഉൾപ്പെടെയുള്ള പ്രമുഖ കെട്ടിടങ്ങൾ ത്രിവർണ പ്രകാശത്തിൽ അലങ്കരിച്ചു.
മഹാരാഷ്ട്ര ആർമി ബാൻഡ് അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ ആഘോഷങ്ങൾക്ക് കൂടുതൽ ഭംഗി കൂട്ടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
