/kalakaumudi/media/media_files/2026/01/23/jrnrnrmn-2026-01-23-19-35-02.jpg)
മുംബൈ : ബോളിവുഡിലെ സൂപ്പർഹിറ്റ് ചിത്രം ധൂം - മിൽ സഹതാരമായിരുന്ന നടൻ ജോൺ എബ്രഹാമിനെ കുറിച്ച് നടി റിമി സെൻ നടത്തിയ തുറന്ന അഭിപ്രായമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ജോണിന്റെ അഭിനയത്തെക്കുറിച്ചുള്ള റിമിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ‘ധൂം’ ചിത്രീകരണ കാലത്ത് ജോൺ മികച്ച അഭിനേതാവായിരുന്നില്ലെന്ന് റിമി സെൻ വ്യക്തമാക്കി.
എന്നാൽ, അഭിനയത്തിൽ തനിക്കുള്ള പരിമിതികൾ ജോൺ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു.
“അഭിനയത്തിൽ താൻ അത്ര കഴിവുള്ളവൻ അല്ലെന്ന് ജോണിന് തന്നെ അറിയാമായിരുന്നു,” എന്നാണ് റിമിയുടെ വാക്കുകൾ. എന്നാൽ, തന്റെ കഴിവിന് അതീതമായി അഭിനയിക്കാൻ ജോൺ ഒരിക്കലും ശ്രമിച്ചിരുന്നില്ലെന്നും റിമി കൂട്ടിച്ചേർത്തു.
എന്ത് ചെയ്യണം, എന്ത് ഒഴിവാക്കണം എന്നതിൽ അദ്ദേഹത്തിന് വ്യക്തമായ ബോധമുണ്ടായിരുന്നു. അതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയതെന്നും റിമി പറഞ്ഞു.
“സ്വന്തം പരിമിതികൾ മനസ്സിലാക്കി, അതിനുള്ളിൽ നിന്നുകൊണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് യഥാർത്ഥ ബുദ്ധി. ആ അർത്ഥത്തിലാണ് ഞാൻ ജോൺ അബ്രഹാമിനെ ഒരു ബുദ്ധിമാനായ അഭിനേതാവ് എന്ന് പറയുന്നത്,” എന്നും റിമി സെൻ വ്യക്തമാക്കി.
റിമിയുടെ ഈ പരാമർശങ്ങൾ പുറത്തുവന്നതോടെ, ജോൺ അബ്രഹാമിന്റെ തുടക്കകാല അഭിനയജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
അഭിനയത്തിൽ വലിയ മികവ് ഇല്ലായിരുന്നിട്ടും, സ്വന്തം ശക്തികൾ തിരിച്ചറിഞ്ഞ് മുന്നേറിയ നടനായിരുന്നു ജോൺ എന്ന വിലയിരുത്തലുകൾക്കും ഈ വാക്കുകൾ കൂടുതൽ ബലം നൽകുന്നു.ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് ഈ അഭിപ്രായങ്ങൾ പുറത്തുവന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
