/kalakaumudi/media/media_files/2026/01/05/ksjksks-2026-01-05-10-10-19.jpg)
മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ മുംബൈയിൽ ആരാധകരുമായി ഉണ്ടായ അപ്രതീക്ഷിത സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. കാറിൽ ഇരുന്ന രോഹിത്തിനോട് സെൽഫി എടുക്കാൻ എത്തിയ ചില ആരാധകർ എത്തിയപ്പോഴാണ് സംഭവം. ദൃശ്യങ്ങളിൽ, ഒരാൾ രോഹിത്തിന്റെ കൈയിൽ പിടിച്ച് വലിച്ചുകൊണ്ട് സെൽഫി എടുക്കാൻ ശ്രമിക്കുന്നത് വ്യക്തമായി കാണാം.ഇതാണ് രോഹിതിനെ ചൂട് പിടിപ്പിച്ചത്.
ആദ്യഘട്ടത്തിൽ കുട്ടികളോടും ആരാധകരോടും സൗഹൃദപരമായി പ്രതികരിച്ച രോഹിത് കൈവീശിയും കൈകുലുക്കിയും പ്രതികരിച്ചു. എന്നാൽ പിന്നീട് കൂടുതൽ ആളുകൾ അടുത്തേക്ക് തിരക്കേറിയതോടെ ഒരാൾ കൈയിൽ പിടിച്ച് വലിച്ചതോടെ താരം അസ്വസ്ഥനാവുകയായിരുന്നു. ഇതോടെ രോഹിത് ദേഷ്യത്തോടെ പ്രതികരിക്കുകയും, ഇത്തരമൊരു പെരുമാറ്റം അനുവദിക്കാനാകില്ലെന്ന തരത്തിൽ വിരൽ ചൂണ്ടി മുന്നറിയിപ്പ് നൽകുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ആരാധകരുടെ പെരുമാറ്റവും താരങ്ങളുടെ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച ചർച്ചകൾ വീണ്ടും ശക്തമായി. ചിലർ രോഹിത്തിന്റെ പ്രതികരണം ന്യായമാണെന്ന് അഭിപ്രായപ്പെടുമ്പോൾ, മറ്റുചിലർ ആരാധകർ പരിധി ലംഘിച്ചുവെന്നാണ് പറയുന്നത്.
അതേസമയം, രോഹിത് ശർമ ഇപ്പോൾ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഒരുക്കങ്ങളിലാണ്, ക്രിക്കറ്റ് രംഗത്തെ തിരക്കിനിടെയാണ് ഈ സംഭവം ശ്രദ്ധ നേടുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
