/kalakaumudi/media/media_files/2025/10/16/ndmdmsm-2025-10-16-19-01-00.jpg)
മുംബൈ : ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണ കവർച്ചക്കെതിരെ ഭക്തരുടെയും അയ്യപ്പ വിശ്വാസികളുടെയും പ്രതിഷേധ സമ്മേളനം ഒക്ടോബർ 19 ഞായറാഴ്ച വൈകുന്നേരം 4 -30 മുതൽ 7-30 വരെ ഐരോളി അയ്യപ്പ ക്ഷേത്രത്തിന് സമീപം നടത്തുന്നു.
ശബരിമലയെ കൂടാതെ കേരളത്തിലെ മറ്റു ക്ഷേത്രങ്ങളുടെയും സമ്പത്ത് കാലാകാലങ്ങളായി ദുരുപയോഗം ചെയ്യുകയും കൊള്ളയടിക്കപ്പെടുകയുമാണെന്നും ഇതിനെതിരെ മുംബൈയിലും ശബ്ദമുയർ ത്തേണ്ടതുണ്ടെന്ന തീരുമാനമാണ് വിവിധ ഹൈന്ദവ സംഘടനകളുടെ യോഗത്തിൽ തീരുമാനമായതെന്ന് കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതി (കെ. കെ. കെ. എസ്.), ഭാരത് ഭാരതി എന്നീ സംഘടനകളുടെ ഭാരവാഹികൾ അറിയിച്ചു.
മുംബൈയിലെ വിവിധ ക്ഷേത്രങ്ങളുടെയും ഹിന്ദു സംഘടനകളുടെയും സഹകരണത്തോടെയാണ് വിശ്വാസ സംഗമവും നാമജപവും സംഘടിപ്പിക്കുന്നത്.
നഗരത്തിലെ വിവിധ ആചാര്യന്മാർ, ഗുരുസ്വാമികൾ, ക്ഷേത്ര ഭരണസമിതികൾ, അയ്യപ്പ പൂജാ കമ്മിറ്റി അംഗങ്ങൾ,അയ്യപ്പഭക്തർ എന്നിവർ ഈ സംഗമത്തിൽ പങ്കെടുക്കും.