/kalakaumudi/media/media_files/2026/01/08/nrndnnn-2026-01-08-19-48-38.jpg)
മുംബൈ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും ജി.എം. ബനാത്ത് വാല സെന്റർ ഫോർ ഹ്യൂമാനിറ്റിയുടെ വർക്കിംഗ് ചെയർമാനുമായ സഫാരി സൈനുൽ ആബിദിനെ ഐ.കെ.എം.സി.സി.യുടെ നേതൃത്വത്തിൽ മുംബൈയിൽ ആദരിച്ചു.
/filters:format(webp)/kalakaumudi/media/media_files/2026/01/08/rkdmdn-2026-01-08-19-50-19.jpg)
സി എസ് ടി റെയിൽവേ സ്റ്റേഷനോട് ചേർന്ന ആസാദ് മൈതാനത്തിന് സമീപമുള്ള പത്രാകർ ഭവൻ ഹാളിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം കേരള സംസ്ഥാന ഐ.യു.എം.എൽ സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു.
ഐ.കെ.എം.സി.സി. നാഷണൽ കമ്മിറ്റി ട്രഷറർ കെ.എം.എ. റഹ്മാൻ ഉപഹാരം സമ്മാനിച്ച് സൈനുൽ ആബിദിനെ ആദരിച്ചു. പടന്ന ജമാഅത്ത് മൊമെന്റോ നൽകി ആദരിക്കുകയും കാസർകോട് കൂട്ടായ്മ ഷാൾ അണിയിക്കുകയും ചെയ്തു.
ചടങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.എച്ച്. അബ്ദുൽ റഹ്മാൻ, ടി.കെ.സി. മുഹദലി ഹാജി, പി.എം. ഇഖ്ബാൽ, സൈനുദ്ദീൻ വി.കെ., ഇ.എം. മഹ്മൂദ്, എം.എ. ഖാലിദ്, മഷൂദ് മാണി കോത്ത്, അൻസാർ സി.എം., സിദ്ദിഖ് പി.വി., ഷംനാസ് പോക്കർ, മുസ്തഫ കുമ്പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി പ്രശസ്ത ഗായകൻ നവാസ് പാലേരി ഗാനസദസ്സ് അവതരിപ്പിച്ചു. മറുപടി പ്രസംഗത്തിൽ, ജി.എം. ബനാത്ത് വാലയുടെ പേരിൽ ആരംഭിച്ച ഹ്യൂമാനിറ്റി സെന്ററിന്റെ വർക്കിംഗ് ചെയർമാനാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സഫാരി സൈനുൽ ആബിദ് പറഞ്ഞു.
കാൻസർ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും താമസസൗകര്യങ്ങൾ ഉൾപ്പെടെ സമഗ്ര പിന്തുണ നൽകുന്ന ഒരു കേന്ദ്രം മുംബൈയിൽ യാഥാർത്ഥ്യമാക്കുന്നതിനായി ശക്തമായ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അസീസ് മാനിയൂർ അധ്യക്ഷത വഹിച്ചു. മഹാരാഷ്ട്ര ഐ.കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സലീം അലിബാഗ് നന്ദി രേഖപ്പെടുത്തി.
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
