/kalakaumudi/media/media_files/2026/02/11/nvcvb-2026-02-11-14-23-21.jpg)
മുംബൈ : സഹാർ മലയാളി സമാജത്തിന്റെ, 50 -ആം വാർഷികാഘോഷം അന്ധേരി കനോസ്സ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു.
സമാജം പ്രസിഡന്റ് കെ. എസ്. ചന്ദ്രസേനൻ അധ്യക്ഷത വഹിച്ചു, സെക്രട്ടറി പി. കെ. ബാലകൃഷ്ണൻ സ്വാഗതവും, എൻ. പി. വർഗീസ് നന്ദിയും പറഞ്ഞു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. കെ. പ്രദീപ് കുമാർ , സ്വാഗത സംഘം കമ്മിറ്റി കൺവീനർ കെ.ശിവദാസ് മേനോൻ, സുജിത് മച്ചാട് എന്നിവർ സംസാരിച്ചു.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വെസ്റ്റേൺ റീജിയണൽ ഡയറക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ എൻ. പ്രേം പ്രസാദ് മുഖ്യാതിഥിയായിരുന്നു. പ്രമുഖ നാടക പ്രവർത്തകനും , ലോക കേരള സഭ മെമ്പറുമായ സുരേന്ദ്ര ബാബു വിശിഷ്ടാതിഥി ആയിരുന്നു.
ആദ്യകാല അംഗങ്ങളെയും പ്രവർത്തകരെയും മുതിർന്ന അംഗങ്ങളെയും ആദരിച്ചു. വിദ്യാർഥികൾക്കുള്ള മെറിറ്റ് അവർ നൽകി.
സമാജം മലയാളം മിഷൻ കലാവിഭാഗം , വനിതാ വിഭാഗം എന്നിവർ അവതരിപ്പിച്ച കലാപരിപാടികൾ , സംഗീത- ഹാസ്യ- സായാഹ്നം എന്നിവയും ഉണ്ടായിരുന്നു. സമാജം ജോയിന്റ് സെക്രട്ടറി സ്മിത ബാലചന്ദ്രൻ പരിപാടികൾ നിയന്ത്രിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
