കല്യാണിൽ സാഹിത്യ സന്ധ്യ; പ്രേമകുമാറിന്റെ ആത്മകഥ ‘ഓർമ്മകളിലൂടെ’ പ്രകാശനം ചെയ്യും

പ്രകാശനച്ചടങ്ങിനൊപ്പം പുസ്തകചർച്ചയും ഗാനാലാപനവും ഉൾപ്പെടുന്ന സമ്പൂർണമായ സാഹിത്യ സായാഹ്നമായിരിക്കും പരിപാടി

author-image
Honey V G
New Update
gsvfdhn

താനെ : കല്യാൺ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ, ഈസ്റ്റ് കല്യാൺ കേരള സമാജം സംഘടിപ്പിക്കുന്ന സാഹിത്യ സന്ധ്യയിൽ പുസ്തകപ്രകാശനം നടക്കും.

ചലച്ചിത്ര ഗാനരചയിതാവും സംഗീത സംവിധായകനും സംവിധായകനുമായ പ്രേമകുമാറിന്റെ ആത്മകഥാ കൃതിയായ ‘ഓർമ്മകളിലൂടെ’ എന്ന പുസ്തകമാണ് ചടങ്ങിൽ പ്രകാശനം ചെയ്യുന്നത്.

സാഹിത്യ–സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ പ്രേമകുമാർ തന്റെ ജീവിതാനുഭവങ്ങളും കലാസഞ്ചാരവും ആത്മസത്യസന്ധമായി അവതരിപ്പിക്കുന്നതാണ് ഈ കൃതി.

പ്രകാശനച്ചടങ്ങിനൊപ്പം പുസ്തകചർച്ചയും ഗാനാലാപനവും ഉൾപ്പെടുന്ന സമ്പൂർണമായ സാഹിത്യ സായാഹ്നമായിരിക്കും പരിപാടി.

ഫെബ്രുവരി 15(ഞായറാഴ്ച) വൈകിട്ട് 4.30 ന് ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിലാണ് പരിപാടി നടക്കുക.