/kalakaumudi/media/media_files/2025/12/11/mfmdmdm-2025-12-11-17-08-54.jpg)
മുംബൈ: കണ്ണൂർ സ്വദേശിയായ സജില പെരളശ്ശേരിയുടെ ചിത്രപ്രദർശനം മുംബൈയിലെ ജഹാംഗീർ ആർട്ട്ഗ്യാലറിയിൽ ഡിസംബർ15 മുതൽ 21 വരെ നടക്കും.
15ന് രാവിലെ 11.45ന് പ്രമുഖ സാമൂഹ്യ പ്രവർത്തകനും 'വേൾഡ്‌മലയാളി ഫെഡറേഷൻ മഹാരാഷ്ട്രാ കൗൺസിൽ പ്രസിഡന്റുമായ ഡോ.റോയ്ജോൺ മാത്യു പ്രദർശനം ഉദ്‌ഘാടനം ചെയ്യും.
/filters:format(webp)/kalakaumudi/media/media_files/2025/12/11/hhkkbnb-2025-12-11-17-15-43.jpg)
സുരേന്ദ്രബാബു(എഡിറ്റർ -മുംബൈജാലകം ) പ്രിയവർഗ്ഗീസ്(സെക്രട്ടറി-കെയർ ഫോർ മുംബൈ) ജെയിംസ് മണലോടി(ചിത്രകാരൻ- കാർട്ടൂണിസ്റ്റ് )എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
/filters:format(webp)/kalakaumudi/media/media_files/2025/12/11/hfjjjjj-2025-12-11-17-16-33.jpg)
കേരളത്തിൻ്റെ വിവിധഭാഗങ്ങളിലും ബാംഗ്ലൂരിലും ചെന്നൈയിലുമൊക്കെയായി നിരവധി സോളോ& ഗ്രൂപ്പ് ചിത്രപ്രദർശനങ്ങളിലും, ചിത്രകലാ ക്യാമ്പുകളിലും പങ്കെടുത്ത സജില പെരളശ്ശേരിആദ്യമായാണ് തൻ്റെ പെയിന്റിംഗുകളുമായി മുംബൈയിലെത്തുന്നത്.
'ബിയോണ്ട് സ്റ്റിൽനെസ്സ്' (Beyond Stillnes )എന്ന് നാമകരണം ചെയ്‌തിട്ടുള്ള പ്രദർശനത്തിൽ ചെറുതും വലുതുമായ നാൽപ്പത്തിയെട്ടോളം ചിത്രങ്ങളാണ് കലാസ്വാദകർക്കായി ഒരുക്കുന്നത്.
പ്രകൃതി തൻ്റെ നിശ്ചലമായ നിറപ്പകിട്ടിലൂടെ നിശബ്ദമായി പറഞ്ഞ കാര്യങ്ങളൊക്കെ ക്യാൻവാസുകളിലൂടെ വാചാലമാക്കാൻശ്രമിക്കുകയാണ് 'ബിയോണ്ട് സ്റ്റിൽനെസ്സ്'എന്ന ചിത്രപ്രദർശനത്തിലൂടെ സജില പെരളശ്ശേരി.
/filters:format(webp)/kalakaumudi/media/media_files/2025/12/11/ghujjt-2025-12-11-17-17-10.jpg)
ചരിത്രത്തിലും ചിത്രകലയിലും(കേരള സ്‌കൂൾഓഫ് ആർട്സ് -തലശ്ശേരി )ബിരുദമുള്ള സജില തലശ്ശേരി ,പാനൂരിലെ കുത്തുബ്ബിയ ഇംഗ്ലീഷ് മീഡിയം(സിബിഎസ്ഇ) സ്‌കൂളിലെ ചിത്രകലാധ്യാപികയാണ്.
ബെസ്റ്റ് ആക്റ്റീവ് ടീച്ചർ അവാർഡ് (NCRT -PUNE / 2023),ബെസ്റ്റ് ആർട്ട് ടീച്ചർ അവാർഡ് (ഇന്റർനാഷണൽ ആർട്ട് ഫൗണ്ടേഷൻ ചെന്നൈ-2024 )തുടങ്ങീ നിരവധി അംഗീകാരങ്ങളും സജില പെരളശ്ശേരിക്ക് ലഭിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
