വെള്ളം പോലും കുടിക്കാനായില്ല:ക്യാൻസർ പോരാട്ടം തുറന്നുപറഞ്ഞ് സഞ്ജയ് റൗത്

ഇപ്പോൾ തന്റെ ആരോഗ്യനില ക്രമേണ മെച്ചപ്പെടുകയാണെന്നും, ചികിത്സ തുടരുകയാണെന്നും ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് പറഞ്ഞു. തനിക്കൊപ്പം നിന്ന ഡോക്ടർമാർക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും അദ്ദേഹം നന്ദി അറിയിച്ചു

author-image
Honey V G
New Update
ndndndndn

മുംബൈ : ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റൗത് തനിക്ക് കഴിഞ്ഞ വർഷം ദീപാവലിക്ക് മുമ്പ് ക്യാൻസർ സ്ഥിരീകരിച്ചതായി വെളിപ്പെടുത്തി.

ദീർഘകാലം പൊതുസമൂഹത്തിൽ നിന്ന് അകലം പാലിച്ചതിന് പിന്നിലെ കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തിൽ ശരീരത്തിൽ ഉണ്ടായ അസ്വസ്ഥതകൾ അദ്ദേഹം സാധാരണ ക്ഷീണമെന്നാണ് കരുതിയത്. തിരക്കേറിയ ജീവിതവും ഉറക്കക്കുറവും കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. എന്നാൽ സഹോദരൻ സുനിൽ റൗത് ന്റെ നിർദേശത്തെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് ക്യാൻസർ കണ്ടെത്തിയത്.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ദീപാവാലി സമയത്ത് തന്നെ കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും ആരംഭിക്കേണ്ടിവന്നു. ഈ ചികിത്സകൾ വളരെ വേദനാജനകമായിരുന്നു വെന്നും ചില ദിവസങ്ങളിൽ വെള്ളം പോലും കുടിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ആ സമയത്ത് ആഘോഷങ്ങളോ സന്തോഷ നിമിഷങ്ങളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ തന്റെ ആരോഗ്യനില ക്രമേണ മെച്ചപ്പെടുകയാണെന്നും, ചികിത്സ തുടരുകയാണെന്നും ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് പറഞ്ഞു. തനിക്കൊപ്പം നിന്ന ഡോക്ടർമാർക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

രാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മറാത്തി രാഷ്ട്രീയം ഇന്നും മഹാരാഷ്ട്രയിൽ ഏറ്റവും പ്രധാനപ്പെട്ട ശക്തിയാണ് എന്നതാണ് തന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

മറാത്തി സമൂഹത്തിന്റെ ഐക്യവും ഭാഷാ ബോധവും സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കുമെന്ന് സഞ്ജയ്‌ റൗത് കൂട്ടിച്ചേർത്തു.