/kalakaumudi/media/media_files/2025/11/07/ndndnndn-2025-11-07-14-36-36.jpg)
മുംബൈ : ഐഐടി ബോംബെ സംഘടിപ്പിച്ച ഹാഫ് മാരത്തണി ൻ ൻ്റെ ഭാഗമായി ഐഐടിയിലെ സെന്റർ ഫോർ സംസ്കൃത ലേണിങ്ങിന്റെ നേതൃത്വത്തിൽ സംസ്കൃത സംഗീത ബാൻഡ് പരിപാടി അവതരിപ്പിച്ചു.
സം സ്കൃതത്തിലേക്കു കൂടുതൽ പേരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണു പരിപാടി നടത്തിയത്.
/filters:format(webp)/kalakaumudi/media/media_files/2025/11/07/dmmsmsm-2025-11-07-14-38-07.jpg)
ആറായിരത്തിലേറെ പ്പേർ പങ്കെടുത്ത മാരത്തൺ കട ന്നുപോകുന്ന പാതയോടു ചേർ ന്നായിരുന്നു അവതരണം.
സംസ്കൃത ഭാഷാ പ്രചാരണത്തിന് 2022ൽ ഐഐടിയിൽ ആരംഭിച്ച സംസ്കൃത പഠനകേ ന്ദ്രം ഇപ്പോൾ മുംബൈയിലെ ഏറ്റവും വലിയ സംസ്കൃത ഭാഷാ പ്രസ്‌ഥാനമായി മാറിയെന്ന് അധികൃതർ പറഞ്ഞു. വിദ്യാർഥികൾ, പ്രഫഷനലുകൾ, ഭാഷ- സാംസ്കാരിക രംഗ ത്തു പ്രവർത്തിക്കുന്നവർ എന്നിങ്ങനെ വിവിധ മേഖലയന്നുള്ളവർ സംസ്കൃതം പഠിക്കാനെത്തു ന്നതായി ഐഐടി പൂർവവിദ്യാർഥിയും സംസ്കൃതാധ്യയന കേന്ദ്രം സ്‌ഥാപക പ്രവർത്തകനുമായ ഡോ.എ.എസ്.പ്രസാദ് പറ ഞ്ഞു. ഇ-മെയിൽ: iitbsanskritcell@gmail.com
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
