ശ്രദ്ധേയമായി സംസ്കൃതി വെഗ്ഗലത്തിന്റെ അരങ്ങേറ്റം

വളരെ ക്ലേശകരമായ ജീവിത പരിസരത്ത് ജീവിച്ചുകൊണ്ട് എവറസ്റ്റ് കീഴടക്കിയ 13 വയസ്സുകാരി പൂർണ്ണ മലാവത്തിന്റെ കഥയായിരുന്നു സവിശേഷ ഇനം

author-image
Honey V G
New Update
msndnn

മുംബൈ : സംസ്കൃതി വെഗ്ഗലത്തിന്റെ അരങ്ങേറ്റം ഒക്ടോബർ 26 ന് ഘട്‌കോപ്പറിലെ ഭൂരി ബെൻ ഹാളിൽ വെച്ച് നടന്നു. മുംബൈയിലെ, നൂപുർ സ്കൂൾ ഓഫ് ഡാൻസ്, എന്ന നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയും, ഡിറക്ടറുമായ നിഷ ഗിൽബർട്ടിന്‍റെ ശിഷ്യയാണ് സംസ്കൃതി.

xvbnnn

നൃത്തവേദിയിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ഗുരു നിഷ ഗിൽബർട്ടിന്റെ കീഴിലാണ് 10 വർഷം സംസ്കൃതി നൃത്തം അഭ്യസിച്ചത്.സംസ്കൃതി വെഗ്ഗലത്തിന്റെ അരങ്ങേറ്റം കാണികളായ അതിഥികൾക്ക് ആനന്ദത്തിന്റെ വിസ്മയാനുഭവങ്ങൾ പകർന്നു നൽകി. 

nsnsnsn

രണ്ട് മണിക്കൂറിലേറെ ദൈർഘ്യമുള്ള ഈ ഭരതനാട്യ മാർഗ്ഗത്തിൽ, ഗുരുവായ നിഷ നൃത്താവിഷ്കാരം നടത്തിയ, പാർശ്വവത്ക്കരിക്ക പ്പെട്ട ജനവിഭാഗത്തിൽ നിന്നും, വളരെ ക്ലേശകരമായ ജീവിത പരിസരത്ത് ജീവിച്ചുകൊണ്ട് എവറസ്റ്റ് കീഴടക്കിയ 13 വയസ്സുകാരി പൂർണ്ണ മലാവത്തിന്റെ കഥയായിരുന്നു സവിശേഷ ഇനം.

mrkenennഅഭിഭാഷകയും സാമൂഹിക പ്രവർത്തകയും ആയ അർപ്പിത കെ ഭട്ടായിരുന്നു മുഖ്യാഥിതി. സംസ്കൃതിയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം, ഭരതനാട്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യം പ്രേക്ഷകരിലെത്തിക്കാൻ പ്രചോദനം നല്കുകയും ചെയ്തുകൊണ്ടവർ സംസാരിച്ചു. 

അരങ്ങേറ്റത്തിന്റെ ദീപാലങ്കാരം നിർവഹിച്ചത് മലയാളിയായ രമേശ്‌ രാമകൃഷ്ണൻ അടാട്ട്,വോക്കൽസ് ഡോ ഓമനക്കുട്ടൻ നായർ,വയലിൻ പരമേശ്വരൻ എപ്പുറത്ത്,മൃദംഗം ആർ ശക്തിധരൻ, ഘടം ചന്ദ്രശേഖർ, ഫ്ലൂട് രാഘവേന്ദ്ര ബാലിക