മഹാരാഷ്ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗൾ ഇന്റർനാഷനലിന്റെ പങ്കു വളരെ വലുത് :മന്ത്രി മംഗൽ പ്രഭാത് ലോഡാ.

സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.സുരേഷ് കുമാർ മധുസൂദനൻ തന്റെ പിതാവ് കെ.മധുസൂദനൻ,1985ൽ ആരംഭിച്ച സീഗൾ എന്ന സ്ഥാപനത്തിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ചത് സുതാര്യതയും സത്യസന്ധതയും,സമയ ബന്ധിതമായി കാര്യങ്ങൾ നടപ്പാക്കുന്നതിൽ സീഗൾ സ്ഥാപനത്തിലെ ഓരോ അംഗങ്ങളും വഹിച്ച പങ്കും എടുത്തു പറഞ്ഞു.

author-image
Honey V G
New Update
aedjukfondjrfn

മുംബൈ:ഇന്ത്യയിലെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിൽ ഇന്റർനാഷനലിന്റെ പങ്ക് വളരെ വലുതാണെന്നും വിദേശത്തേക്കുള്ള തൊഴിൽ റിക്രൂട്ട്മെന്റിലും സ്‌കിൽ ഡെവലപ്പ്മെന്റിലുമുള്ള സീഗളിന്റെ സംഭാവനകളെ അഭിനന്ദിക്കുന്നതായും മഹാരാഷ്ട്ര സ്കിൽ ഡെവലപ്പ്മെന്റും എന്റർപ്രണർ‌ഷിപ്പു മന്ത്രി മംഗൾ പ്രഭാത് ലോഡാ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ നാല്പതാം വാർഷിക ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് പറഞ്ഞു.

മുംബൈയിലെ റാഡിസൺ ബ്ലൂവിൽ സംഘടിപ്പിച്ച പരിപാടിയിൽ റിക്രൂട്ട്മെന്റിൽ സീഗൾ കൈവരിച്ച രീതികളും,നാലു പതിറ്റാണ്ടായി ലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കൾക്ക് വിദേശത്ത് തൊഴിൽ ലഭ്യമാക്കിയതും അദ്ദേഹം പ്രത്യേകം പറഞ്ഞു.

mhajwkfkckcm

നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോര്പറേഷൻറെ ദേശീയ സ്കില്ലിംഗ് ദൗത്യവുമായി ഐക്യത്തിൽ പ്രവർത്തിക്കുന്ന സീഗൾ ഇന്റർനാഷണലിനെ സ്വാമി വിവേകാനന്ദ ഇന്റർനാഷണൽ സ്കിൽസ് ഡെവലപ്പ്മെന്റ് അക്കാദമി പോലെയുള്ള സംസ്ഥാന സർക്കാർ പദ്ധതികളിൽ പങ്കാളിയാകാൻ അദ്ദേഹം ക്ഷണിച്ചു.

 "വിദേശ തൊഴിൽ മേഖലയിൽ സീഗളിന്റെ പ്രൊഫഷണലിസവും പ്രതിബദ്ധതയും മറ്റു സ്ഥാപനങ്ങൾക്ക് മാതൃകയാവുമെന്നും, മഹാരാഷ്ട്രയിലെ കഴിവുള്ള യുവാക്കളെ ആഗോള തലത്തിലേക്ക് നയിക്കാൻ ഇത്തരം പ്രതിഷ്ഠിത സ്ഥാപനങ്ങളുമായി സഹകരിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” മന്ത്രി പറഞ്ഞു.

asifmfkfkgkbbn

സീഗളിന്റെ 40 വർഷത്തെ യാത്ര പതിപ്പിച്ച കോഫി ടേബിൾ പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് പുസ്തകത്തിന്റെ ആദ്യപകർപ്പ് മന്ത്രി കൈമാറി.

1985ൽ 50 ചതുരശ്ര അടി വലിപ്പമുള്ള ഓഫിസിൽ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ മുംബൈയിലെ 5000 ചതുരശ്ര അടി വലിപ്പമുള്ള ആസ്ഥാനത്തിലേക്കുള്ള വളർച്ചയും,10 രാജ്യങ്ങളിലായി ഉള്ള 15 ശാഖകളും പുസ്തകത്തിലൂടെ വിശദീകരിച്ചിട്ടുണ്ട്. മന്ത്രി മംഗൾ പ്രഭാത് ലോഡാ മുഖ്യാതിഥിയായ പരിപാടിയിൽ എൻ.കെ.പ്രേമചന്ദ്രൻ മുഖ്യപ്രഭാഷണവും,കേരള പോലീസ് എ.ഡി.ജി.പി.പി വിജയൻ (IPS ),മഹാരാഷ്ട്ര ഇന്റലിജിൻസ് കമ്മീഷണർ ഷിരിഷ് ജെയിൻ (IPS)ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയും നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് അഡ്വൈസർ ഡോക്ടർ ഡി.എം.മുലയ് (IFS ),ഭാരതീയ ജനതാ പാർട്ടി ദേശിയ എക്സിക്യൂട്ടീവ് മെമ്പർ രഘുനാഥ് കുൽക്കർണി,ഏരിയസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ & സി.ഇ.ഓ.സർ സോഹൻ റോയ്,എ വി എ (മെഡിമിക്സ്) ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോക്ടർ എ.വി.അനൂപ്,ടൈംസ് നെറ്റ്‌വർക്ക് മുൻ മാനേജിങ് ഡയറക്ടർ & സി ഇ ഓ. എം.കെ.ആനന്ദ്,ഇറാം ഹോൾഡിങ് ചെയർമാൻ & മാനേജിങ് ഡയറക്ടർ ഡോക്ടർ സിദ്ദിഖ് അഹമ്മദ്,ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്‌സ് ചെയർമാൻ ഡോക്ടർ എൻ.എം.ഷറഫുദ്ദിൻ,നാസിക് ഡെപ്യൂട്ടി കലക്റ്റർ പി.കെ.സിദ്ധാർഥ് രാംകുമാർ (IAS) എന്നിവർ പങ്കെടുത്തു.

അതേസമയം വാർഷികാഘോഷത്തി നോടനുബന്ധിച്ച് വയലിനിസ്റ്റ് രൂപ രേവതി അവതരിപ്പിച്ച വയലിൻ ഫ്യൂഷൻ കാണികളുടെ മനം കവർന്നു. സംഗീത കച്ചേരികളിലും ജുഗൽബന്ധികളിലും ഫ്യൂഷൻ മ്യൂസിക്കിലും വയലിനിൽ ഇന്ദ്രജാലം ഒരുക്കുന്ന രൂപ ​രേവതി ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​യി​ക​യും എ​റ​ണാ​കു​ളം സ്വ​ദേ​ശി​യുമാണ്. 

സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.സുരേഷ് കുമാർ മധുസൂദനൻ തന്റെ പിതാവ് കെ.മധുസൂദനൻ,1985ൽ ആരംഭിച്ച സീഗൾ എന്ന സ്ഥാപനത്തിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ചത് സുതാര്യതയും സത്യസന്ധതയും,സമയ ബന്ധിതമായി കാര്യങ്ങൾ നടപ്പാക്കുന്നതിൽ സീഗൾ സ്ഥാപനത്തിലെ ഓരോ അംഗങ്ങളും വഹിച്ച പങ്കും എടുത്തു പറഞ്ഞു.

സുതാര്യതയുള്ള റിക്രൂട്ട്മെന്റ് രീതികൾ, യുവതയുടെ സാക്ഷമത, നൈപുണ്യപരിഷ്‌ക്കരണം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം സ്വാഗതപ്രസംഗത്തിൽ വിശദമാക്കി.സീഗൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി (SIMAT) വഴി അത്യാധുനിക പരിശീലനം നൽകുന്നു.Seagull Staffing Solutions Pvt. Ltd. ഇന്ത്യയിലേയ്ക്ക് പ്രത്യേകമായി ശേഷിയുള്ള ഉദ്യോഗാർത്ഥികളെ ലഭ്യമാക്കുന്ന സ്ഥാപനമാണ്,ആദാനി ഗ്രൂപ്പ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് വേണ്ടി സേവനം ലഭ്യമാക്കുന്നു.വാർഷിക പരിപാടിയിൽ പ്രമുഖ ദേശീയ അന്താരാഷ്ട്ര അതിഥികൾ ചടങ്ങിൽ പങ്കെടുത്തു.