തെരുവ് ജീവിതങ്ങൾക്ക് തണലേകുന്ന സീൽ ആശ്രമത്തിന്റെ 26–ാം വാർഷികാഘോഷം നടന്നു

വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖരും അഭ്യുദയകാംക്ഷികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

author-image
Honey V G
New Update
ndnsns

മുംബൈ : റായ്ഗഡ് ജില്ലയിൽ പൻവേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീൽ ആശ്രമത്തിന് 26 വയസ്സ് തികഞ്ഞു.

vhjnnn

മുംബൈയിലെയും നവി മുംബൈയിലെയും തെരുവോരങ്ങളിൽ നിന്ന് നൂറു കണക്കിന് പേരെയാണ് ആശ്രമത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 26 വർഷകാലയളവിൽ രക്ഷിച്ചത്.

fbnnnm

ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ ഡോ. എബ്രഹാം മത്തായി മുഖ്യാതിഥിയായിരുന്നു. 

jdjsnndn

സിദ്ധാർത്ഥ് രാംകുമാർ, IAS, മുൻ ബോളിവുഡ് താരം മമത കുൽക്കർണി, മാർക്ക് ജോസഫ്, ഡോ. ഷൈൻ ജോസഫ്, അനീസാ ജോസഫ്, ആരൺ ജോസഫ് (USA), വനിതാ സംരംഭക മീനാ പാതക് എന്നിവർ വിശിഷ്ടാതിഥികളുംമായിരുന്നു. 

vhnnnn

വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖരും അഭ്യുദയകാംക്ഷികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. 

സീൽ ആശ്രമത്തിലെ ആദ്യത്തെ ശിശു റൂബന്റെ സാന്നിധ്യം ചടങ്ങിൽ ഏറെ ഹൃദയസ്പർശിയായി. ഒൻപത് മാസം പ്രായമുള്ള കുഞ്ഞായി ആശ്രമത്തിൽ എത്തപ്പെട്ട റൂബൻ ഇന്ന് ആരോഗ്യമുള്ള, ആത്മവിശ്വാസം തുളുമ്പുന്ന യുവാവായി മാറി. റൂബനാണ് വാർഷികാഘോഷത്തിന്റെ കേക്ക് മുറിച്ചത്.

സീൽ കുടുംബത്തിനും സന്നിഹിതർക്കും ആ നിമിഷം കണ്ണുനിറഞ്ഞ അഭിമാനത്തിന്റെ, നന്ദിയുടെ, പ്രതീക്ഷയുടെ വൈകാരിക മുഹൂർത്തമായി.