സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് സീൽ ആശ്രമം

മദർ തെരേസയുടെ സ്നേഹത്തിന്റെയും കരുണയുടെയും മാതൃക പിന്തുടർന്ന് പ്രവർത്തിക്കുന്ന സീൽ ആശ്രമവും പാസ്റ്റർ കെ.എം. ഫിലിപ്പും സമൂഹത്തിന് നൽകുന്നത് നന്മയുടെ സന്ദേശമാണെന്ന് ഹാർമണി ഫൗണ്ടേഷൻ ചെയർമാൻ ഡോ. എബ്രഹാം മത്തായി പറഞ്ഞു

author-image
Honey V G
New Update
xbnnnnm

റായ്ഗഡ്:പതിവ് പോലെ ഈ വർഷവും സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് സീൽ ആശ്രമം.79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, സീൽ ആശ്രമത്തിലെ നാനൂറലധികം അന്തേവാസികൾ സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ പങ്കാളികളായി.

sfbbbn

പൻവേൽ താലൂക്ക് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഐ.പി.എസ്. ജോയിന്റ് കമ്മീഷണർ ഓഫ് പൊലീസ് സഞ്ജയ് യെൻപുറെ മുഖ്യാതിഥിയായിരുന്നു. 

zcbbnd

ഹാർമണി ഫൗണ്ടേഷൻ ചെയർമാൻ ഡോ. എബ്രഹാം മത്തായി, സീൽ സ്ഥാപകൻ പാസ്റ്റർ കെ. എം. ഫിലിപ്പ്, സീനിയർ ഇൻസ്‌പെക്ടർ ഗജാനൻ ഘാഡ്ഗെ, എ.പി.ഐ. സച്ചിൻ പവാർ എന്നിവരും സന്നിഹിതരായിരുന്നു. വാങണി തരഫ് വാഗേ ഗ്രാമത്തിലെ എൽ.പി. സ്കൂൾ, ആംഗൻവാടി അധ്യാപകരും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു. 

dfbncdv

വാങണി വാടിയിലെ കുട്ടികൾക്ക് പുസ്തകങ്ങളും സ്റ്റേഷനറി സാധനങ്ങളും വിതരണം ചെയ്തു. പങ്കെടുക്കുന്നവർക്കെല്ലാം പൻവേൽ താലൂക്ക് പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തു. 

സീൽ ആശ്രമത്തിന്റെ സേവനങ്ങളെ പ്രശംസിച്ച സഞ്ജയ് യെൻപുറേ ഐ.പി.എസ്.’ പാസ്റ്റർ ഫിലിപ്പിനെയും സംഘത്തെയും അഭിനന്ദിച്ചു. മദർ തെരേസയുടെ സ്നേഹത്തിന്റെയും കരുണയുടെയും മാതൃക പിന്തുടർന്ന് പ്രവർത്തിക്കുന്ന സീൽ ആശ്രമവും പാസ്റ്റർ കെ.എം. ഫിലിപ്പും സമൂഹത്തിന് നൽകുന്നത് നന്മയുടെ സന്ദേശമാണെന്ന് ഹാർമണി ഫൗണ്ടേഷൻ ചെയർമാൻ ഡോ. എബ്രഹാം മത്തായി പറഞ്ഞു