നഗരത്തിലെ തെരുവോരത്തു നിന്ന് ഒരാൾക്ക് കൂടി അഭയമേകി സീൽ ആശ്രമം:കരുതലായി മന്ത്രിയും

നഗരത്തിലെ അശരണർക്ക് ആശ്രയമായ സീൽ ആശ്രമത്തിലെ സന്നദ്ധ പ്രവർത്തകർ ചേർന്നാണ് ബാന്ദ്ര ഈസ്റ്റിലെ പാതയോരത്ത് നിസ്സഹായാവസ്ഥയിൽ കഴിഞ്ഞിരുന്ന വയോധികനെ രക്ഷപ്പെടുത്തിയത്.

author-image
Honey V G
New Update
vbbnn

മുംബൈ:ബാന്ദ്ര വെസ്റ്റിൽ കഴിഞ്ഞ പല മാസങ്ങളായി തെരുവിൽ കഴിയുകയായിരുന്ന 71 കാരനായ അനിൽ പാട്രിക്കിനെയാണ് സീൽ ആശ്രമം സന്നദ്ധ പ്രവർത്തകർ രക്ഷപ്പെടുത്തിയത്.

cgnn

നഗരത്തിലെ അശരണർക്ക് ആശ്രയമായ സീൽ ആശ്രമത്തിലെ സന്നദ്ധ പ്രവർത്തകർ ചേർന്നാണ് ബാന്ദ്ര ഈസ്റ്റിലെ പാതയോരത്ത് നിസ്സഹായാവസ്ഥയിൽ കഴിഞ്ഞിരുന്ന വയോധികനെ രക്ഷപ്പെടുത്തിയത്. 

gfnnm

സെന്റ് ആൻഡ്രൂസ് ചർച്ച്, ചിംബായ് റോഡിന് സമീപം സെന്റ് പോൾ പാതയുടെ തുടക്കത്തിൽ, കോരിച്ചൊരിയുന്ന മഴയും കടുത്ത കാലാവസ്ഥയും അതിജീവിച്ച് കഴിയുകയായിരുന്നു ജീവിത സായാഹ്നത്തിലെത്തിയ അനിൽ പാട്രിക്. 

vbnmmm

മഹാരാഷ്ട്ര ഐ.ടി. വകുപ്പ് മന്ത്രിയായ ആശിഷ് ഷേലാർ ഹാർമണി ഫൗണ്ടേഷൻ ചെയർമാൻ ഡോ. എബ്രഹാം മത്തായി എന്നിവർ സീൽ ആശ്രമവുമായി സഹകരിച്ചായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. 

fhnnnn

നിലവിൽ ഇന്ദോർ സ്വദേശിയായ പാട്രിക്കിന് പരിചരണവും, മെഡിക്കൽ സേവനവും ലഭിച്ചുകൊണ്ടിരിക്കുന്നു.