/kalakaumudi/media/media_files/2025/09/27/ndnsm-2025-09-27-14-29-58.jpg)
കണ്ണൂർ:കണ്ണൂർ ജില്ലയിലെ ഉദയഗിരി പഞ്ചായത്തിലെ വായിക്കമ്പയിൽ അമ്പലത്തിൽ സുമേഷിന്റെയും സൗമ്യയുടെയും മക്കളായ ദേവകൃഷ്ണ (13),ഹിമഗൗരി (9),പൊറ്റമല ഹരിപ്രകാശ് ജയകുമാരി എന്നിവരുടെ മകൻ ഹരിനന്ദനും ആണ് അപൂർവമായ അസ്ഥി രോഗവുമായി ചികിത്സയിൽ കഴിയുന്നത്.
ഇതിന് മുമ്പ് നിരവധി കാരുണ്യ പ്രവർത്തനം നടത്തിയ AIPF ആണ് മൂന്ന് കുരുന്നുകളുടെ ചികിത്സ സഹായത്തിനു വേണ്ടി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ശസ്ത്രക്രിയയും തുടർ ചികിത്സയും ആയി 20 ലക്ഷത്തോളം രൂപയാണ് ചിലവ് കണക്കാക്കുന്നത്. നിലവിൽ 7 ലക്ഷത്തോളം രൂപ മാത്രമേ സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്നും സാമ്പത്തികമായി വളരെ പിന്നോക്ക അവസ്ഥയിലുള്ള കുടുംബമാണി വരുടെതെന്നും AIPF ഭാരവാഹി മനോജ് പറഞ്ഞു.
തുടർ ചികിത്സയ്ക്കു കുടുംബത്തിന് മാർഗമില്ലാത്തതിനാൽ. സുമനസുകളുടെ സഹായം തേടുകയാണ്.