സയൻസിന്റെ അതിരുകൾക്കപ്പുറത്താണ് കവിതയുടെ ഭൂപടം: ഹൃഷികേശൻ പി.ബി

മഹാനഗര സാഹചര്യത്തിൽ അർത്ഥപൂർണ്ണവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ നടത്തി വരികയാൽ സീവുഡ്സ് മലയാളി സമാജത്തിന്റെ ഇരുപത്തിനാലാം വാർഷികം വൈവിധ്യവും തനിമയും കൊണ്ട് ശ്രദ്ധേയമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു

author-image
Honey V G
New Update
cvbnnm.

മുംബൈ : കണക്കുകളുടെയും കൃത്യതയുടെയും അറിവായ സയൻസിന്റെ അതിരുകൾ അവസാനിക്കുന്നിടത്താണ് കവിതയുടെ ലോകം ആരംഭിക്കുന്നതെന്ന് കവി പി.ബി. ഹൃഷികേശൻ പറഞ്ഞു.

kdndmdmm

ലോജിക്കില്ലാത്ത സങ്കൽപ്പങ്ങളുടെ അനന്തസാദ്ധ്യതകളാണ് ഓരോ കവിതയും; എന്നാൽ അതിൽ തന്നെ ഒരു ആഭ്യന്തര ലോജിക് ഉണ്ടെന്ന തോന്നൽ കവിത സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കവിത, സയൻസു പോലെ എല്ലായിടത്തും ഒരുപോലെ യാവുന്നില്ല, ഹൃഷികേശൻ പ്രസ്താവിച്ചു.സീവുഡ്സ് മലയാളി സമാജത്തിന്റെ ഇരുപത്തിനാലാം വാർഷികാഘോഷം ഞായറാഴ്ച വൈകിട്ട് നെരൂൾ അഗ്രി കോളി സംസ്കൃതി ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

vvnnmm

മഹാനഗര സാഹചര്യത്തിൽ അർത്ഥപൂർണ്ണവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ നടത്തി വരികയാൽ സീവുഡ്സ് മലയാളി സമാജത്തിന്റെ ഇരുപത്തിനാലാം വാർഷികം വൈവിധ്യവും തനിമയും കൊണ്ട് ശ്രദ്ധേയമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. 

വാർഷികാഘോഷങ്ങളുടെ ഭാഗമായി സമാജത്തിലെ മുതിർന്ന പൗരന്മാരെ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ആദരിച്ചു.

nbnnmm

കൺവീനർമാരായ ഉഷ ശ്രീകാന്ത്, സജീവൻ നായർ, ട്രഷറർ അജിതാകുമാരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി രാജീവ് നായർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡണ്ട് ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. 

തിരുവനന്തപുരത്തെ ഫേവറേറ്റ് ഹോംസിന്റെ പ്രതിനിധികളായ നീതു ബി.എസ്, അഞ്ജലി പിള്ള എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്ന് നവീൻ പാലക്കാട് നയിച്ച ഹാസ്യസന്ധ്യയും ഗാനമേളയും അരങ്ങേറി.