സീവുഡ്‌സ് മലയാളി സമാജത്തിന്റെ ഓണം ഓപ്പുലൻസ് 2025 റീൽസ് മത്സരം

ഏറ്റവും അധികം ആളുകൾ പങ്കെടുക്കുന്ന ഓണാഘോഷമാണ് സീവുഡ്സ് മലയാളി സമാജത്തിൻ്റെ ഓണം ഓപ്പുലൻസ്. ഏറ്റവും അധികം അന്യഭാഷാ അതിഥികൾ എത്തുന്ന ഓണാഘോഷവും ഓണം ഓപ്പുലൻസ് തന്നെ

author-image
Honey V G
New Update
jdjdjxnn

നവിമുംബൈ:സീവുഡ്‌സ് മലയാളി സമാജം, നെക്‌സസ് മാളുമായി സഹകരിച്ച് ഓണംഓപ്പുലൻസ്2025 ഓണാഘോഷങ്ങളുടെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 6 ന് നെക്‌സസ് സീവുഡ്‌സ് മാളിൽ അരങ്ങേറുന്ന പൂക്കളവും കലാസന്ധ്യയേയും വിഷയമാക്കിയാണ് റീൽസ് മത്സരം.

സെപ്റ്റംബർ ആറ് രാവിലെ പത്ത് മുതൽ വൈകിട്ട് പത്ത് മണി വരെ നെക്‌സസ് മാളിൽ അരങ്ങേറുന്ന ആഘോഷത്തിമിർപ്പുകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ഊർജ്ജസ്വലമായ ഓണ നിമിഷങ്ങൾ റീൽസിൻ്റെ വിഷയമാവാം.

3–5 ജഡ്ജിമാരുടെ പാനൽ റീൽസുകൾ വിലയിരുത്തി വിഭാഗങ്ങളിലായി 5 വിജയികളെ തിരഞ്ഞെടുക്കും.മികച്ച ഫാമിലി റീൽ (കുറഞ്ഞത് 3 പേർ, പരമാവധി 10 പേർ) മികച്ച സോളോ റീൽ,ഏറ്റവും ക്രിയേറ്റീവ് എഡിറ്റ്, മികച്ച കപ്പിൾ റീൽസ് , മികച്ച റീൽസ് (മൊത്തത്തിലുള്ള വിജയി) എന്നീ അഞ്ച് വിഭാഗത്തിലാണ് മത്സരങ്ങൾ.

2025 സെപ്റ്റംബർ 14 ന് നെരൂളിലെ അഗ്രിക്കോളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ഗ്രാൻഡ് ഓണം ആഘോഷത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

വിജയികളുടെ റീലുകൾ ആഘോഷവേളയിൽ നെക്‌സസ് സീവുഡ്‌സ് മാളിലെ ഭീമൻ അനാമോർഫിക് എൽഇഡി സ്‌ക്രീനിൽ പ്രദർശിപ്പിക്കും.

പങ്കെടുക്കുന്നവർക്ക് 2025 സെപ്റ്റംബർ 6 ന് രാവിലെ 10:00 നും രാത്രി 10:00 നും ഇടയിൽ റെക്കോർഡ് ചെയ്യാം.

2025 സെപ്റ്റംബർ 9 ന് അർദ്ധരാത്രിക്ക് മുമ്പ് റീലുകൾ ഇൻസ്റ്റാഗ്രാമിൽ പങ്കിടുകയും @seawoodssamajam എന്നതിൽ ടാഗ് ചെയ്യുകയും വേണം. റീലിൽ നിർബന്ധമായും #OnamOpulence #SeawoodsMalayaliSamajam #NexusSeawoods #OnamOpulence2025 #SeawoodsMallOnam #Pookkalam #MaveliAtSeawoods എന്നീ ഹാഷ്‌ടാഗുകൾ ഉണ്ടായിരിക്കണം.

സാമൂഹികമാധ്യമം കൈകാര്യം ചെയ്യുന്ന മൂന്നു മുതൽ അഞ്ച് പേരടങ്ങുന്ന പാനൽ വിധി നിർണ്ണയിക്കും. വിധികർത്താക്കളുടെ നിർണ്ണയങ്ങൾ അന്തിമമായിരിക്കും.

എല്ലാ വർഷത്തെയും പോലെ, സീവുഡ്സ് മലയാളി സമാജം, നെക്സസ് മാളുമായി സഹകരിച്ച് സെപ്റ്റംബർ 6-ന് മനോഹരമായ ഒരു സാംസ്കാരിക പ്രദർശനത്തിലൂടെ ഓണത്തിന്റെ മഹത്വം ജീവസുറ്റതാക്കുന്നു. ഏറ്റവും അധികം ആളുകൾ പങ്കെടുക്കുന്ന ഓണാഘോഷമാണ് സീവുഡ്സ് മലയാളി സമാജത്തിൻ്റെ ഓണം ഓപ്പുലൻസ്. ഏറ്റവും അധികം അന്യഭാഷാ അതിഥികൾ എത്തുന്ന ഓണാഘോഷവും ഓണം ഓപ്പുലൻസ് തന്നെ.

രാവിലെ പത്തിന് പൂക്കളം പൊതു പ്രദർശനത്തിന് തയ്യാറാവും. കഥകളി, മാവേലിയുടെ സന്ദർശനം, ചെണ്ടമേളം, തിരുവാതിരക്കളി, മോഹിനിയാട്ടം, ഫ്യൂഷൻ നൃത്തം, പൂതപ്പാട്ട്, തുടങ്ങിയ പരമ്പരാഗതവും ഫ്യൂഷൻ പ്രകടനങ്ങളും അടങ്ങുന്ന കലാസന്ധ്യ വൈകുന്നേരം 5:30 മുതൽ രാത്രി 9:30 വരെ നീണ്ടു നിൽക്കും. മലയാളികളെയും മലയാളികളല്ലാത്തവരെയും ഓണത്തിന്റെ യഥാർത്ഥ ചൈതന്യത്തിൽ ലയിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ആഘോഷം.