വിവാഹ ബന്ധം വേർപിരിഞ്ഞ 7 ദമ്പതികൾ ബേലാപൂർ ലോക് അദാലത്തിലൂടെ വീണ്ടും ഒന്നിച്ചു

വേർപിരിയലിന് പകരം ഒരുമിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ തീരുമാനിച്ചതിന് ജഡ്ജിമാരും ദമ്പതികളെ അഭിനന്ദിച്ചു

author-image
Honey V G
New Update
xcvbb

നവി മുംബൈ:സെപ്റ്റംബർ 13 നാണ് ബേലാപൂർ കുടുംബ കോടതിയിൽ നടന്ന ലോക് അദാലത്തിൽ വിവാഹമോചന ഹർജികൾ പിൻവലിക്കാൻ തീരുമാനിച്ച ഏഴ് ദമ്പതികൾ വീണ്ടും ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചത്.

തുടർന്ന് നവി മുംബൈ കോടതി അഭിഭാഷകരുടെ അസോസിയേഷൻ ("നന്ദ സൗഖ്യഭാരേ" )സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി ആദരിച്ചു.

ലോക് അദാലത്തിന് വേണ്ടി ആകെ 98 വൈവാഹിക തർക്കങ്ങളാണ് തെരെഞ്ഞെടുത്തിരുന്നത്.അതിൽ ഏഴ് ദമ്പതികളാണ് വീണ്ടും ഒന്നിക്കാനുള്ള സുപ്രധാന തീരുമാനം എടുത്തത്.

വേർപിരിയലിന് പകരം ഒരുമിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ തീരുമാനിച്ചതിന് ജഡ്ജിമാരും ദമ്പതികളെ അഭിനന്ദിച്ചു.

അതേസമയം വിവാഹ, ജീവനാംശം സംബന്ധിച്ച ഏകദേശം 1,772 കേസുകൾ നിലവിൽ കോടതിയുടെ പരിഗണനയിലാണ്.ഇതിൽ 98 എണ്ണം ഈ ലോക് അദാലത്തിൽ പരിഗണിച്ചു.

ജില്ലാ ജഡ്ജി-3, അഡീഷണൽ സെഷൻസ് ജഡ്ജി പി.എ. സാനെ, അഭിഭാഷക ഡിംപിൾ ചന്ദ്ര എന്നിവർ പാനൽ അംഗങ്ങളായി സേവനമനുഷ്ഠിച്ചതായി അസോസിയേഷൻ അറിയിച്ചു.

നവി മുംബൈ കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് സുനിൽ മോക്കൽ, വൈസ് പ്രസിഡന്റ് സന്ദീപ് രാംകർ, സെക്രട്ടറി വികാസ് മാത്രെ, ട്രഷറർ തുഷാർ റൗത്ത് എന്നിവരുടെ നേതൃത്വത്തിലുള്ളവരും കുടുംബ കോടതിയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.