ശബരിമല സ്വർണ്ണ കൊള്ള:മുംബൈയിലും അയ്യപ്പ ഭക്തരുടെ പ്രതിഷേധം

മഹാരാഷ്ട്ര അസംബ്ലിയിൽ മുഴുവൻ ഹിന്ദുക്കൾക്കും നാണക്കേടുണ്ടാക്കിയ ശബരിമല കൊള്ളക്ക് കൂട്ടുനിന്ന കേരള സർക്കാരിനെതിരെ, ദേവസ്വം ബോർഡിനെതിരെ പ്രമേയം അവതരിപ്പിക്കാൻ പരിശ്രമിക്കുമെന്ന് യോഗേഷ് സാലുങ്കേ അറിയിച്ചു

author-image
Honey V G
New Update
mdndndn

മുംബൈ:ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കെതിരെ കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് കേരളീയ ക്ഷേത്രപരിപാലന കേന്ദ്ര സമിതി (KKKS) യുടെ ആഭിമുഖ്യത്തിൽ ഭാരത് ഭാരതി, SASS, അയ്യപ്പക്ഷേത്ര കമ്മിറ്റികൾ, ഗുരുസ്വാമിമാർ, മറ്റ് ഹൈന്ദവ സംഘടനകൾ ചേർന്ന് 19ാം തീയ്യതി ഞായറാഴ്ച്ച നാമജപ യാത്രയും പ്രതിഷേധ യോഗവും ഐരോളി അയ്യപ്പക്ഷേത്ര പരിസരത്ത് നടന്നു.

ndnsnsn

മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളടക്കം നൂറു കണക്കിന് പേർ പങ്കെടുത്തു.

nsnsnsn

KKKS ഉപാദ്ധ്യക്ഷൻ, രാജേഷ് അദ്ധ്യക്ഷനായിരുന്ന വിശ്വാസ സംഗമത്തിൽ ജനറൽ സിക്രട്ടറി സുനിൽകുമാർ സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു. 

nsnssnn

ഹിന്ദു ഐക്യവേദി കേരള സംസ്ഥാന ഉപാദ്ധ്യക്ഷൻ E.S. ബിജു, ഹിന്ദു ജാഗരൺ മഞ്ച് കൊങ്കൺ പ്രാന്ത പ്രമുഖ് യോഗേഷ് സാലുങ്കേ, ഭാരത് ഭാരതി പ്രമുഖ് ഏ.ആർ. ഗോകുൽദാസ് , ഐരോളി ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ഷാജി, SASS പ്രതിനിധി ഗിരീഷ് നായർ തുടങ്ങിയർ സംസാരിച്ചു. 

ndndns

കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് ശബരിമലയിൽ നടത്തിയ സ്വർണ്ണക്കൊള്ളയിൽ പങ്കാളികളായ മുഴുവൻ ആളുകളെയും തുറുങ്കിലടക്കണമെന്നും അവരുടെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടി നഷ്ടപ്പെട്ട സ്വണ്ണം തിരിച്ചു പിടിക്കണമെന്നും ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട് ക്ഷേത്രഭരണം ഭക്തർക്ക് കൈമാറണമെന്നും ബിജു ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ ഹൈന്ദവ ജനത പോരാട്ടത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ndndsn

മഹാരാഷ്ട്ര അസംബ്ലിയിൽ മുഴുവൻ ഹിന്ദുക്കൾക്കും നാണക്കേടുണ്ടാക്കിയ ശബരിമല കൊള്ളക്ക് കൂട്ടുനിന്ന കേരള സർക്കാരിനെതിരെ, ദേവസ്വം ബോർഡിനെതിരെ പ്രമേയം അവതരിപ്പിക്കാൻ പരിശ്രമിക്കുമെന്ന് യോഗേഷ് സാലുങ്കേ അറിയിച്ചു. 

ndsnzn

അതേസമയം മുംബൈയിലെ എല്ലാ അയ്യപ്പ ക്ഷേത്രങ്ങളെയും കേന്ദ്രീകരിച്ച് ഒപ്പുശേഖരണം നടത്തി പ്രധാനമന്ത്രി, കേരള ഗവർണ്ണർ, മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നിവർക്ക് ഈ ആവശ്യങ്ങൾ അടങ്ങിയ മെമ്മോറാണ്ടം നൽകാനും സംഗമത്തിൽ തീരുമാനമായി. 

കൂടാതെ മുംബൈയിൽ വിവിധയിടങ്ങളിൽ ശബരിമല ക്ഷേത്രക്കൊള്ളക്കെതിരെ പ്രതിഷേധ സംഗമങ്ങൾ നടത്താനും തീരുമാനമായതായി ഭാരവാഹികൾ അറിയിച്ചു.

KKKS ൻ്റെ വിനോദ് കാര്യപരിപാടികൾ നിയന്ത്രിച്ചു.