മുംബൈ - യുവാക്കളെ ആവേശം കൊള്ളിച്ച നഗരം: കടത്തനാടൻ കൂട്ടായ്‌മയുടെ വാർഷികാഘോഷത്തിൽ ഷാഫി പറമ്പിൽ എം പി

കൂട്ടായ്മ നടത്തിയ പല ജീവ കാരുണ്യ പ്രവർത്തനങ്ങളും തനിക്ക് നേരിട്ട് അറിയാമെന്നും വല്ലാതെ അഭിമാനം ഉളവാക്കുന്നതായും കൂട്ടായ്മയ്ക്ക് ഭാവിയിൽ ഇനിയും പല പ്രവർത്തനങ്ങളും ചെയ്യാൻ സാധിക്കട്ടെ എന്നും വടകര എം എൽ എയും ആർ എം പി നേതാവുമായ കെ കെ രമ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

author-image
Honey V G
New Update
kudukbakskks

വാഷി:കടത്തനാട് കുടുംബ കൂട്ടായ്മയുടെ എട്ടാമത് വാർഷികം വാഷി സിഡ്കോ കൺവെൻഷൻസ് & എക്സിബിഷൻ സെൻററിൽ ഇന്നലെ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വടകര എം പി.

koottayamddk

'മലയാളികൾ പിറന്ന നാട് വിടാൻ ആഗ്രഹിക്കാത്തവരാണ്.പക്ഷെ ജീവിത സാഹചര്യമാണ് അവനെ പുറം നാടുകളിലേക്ക് ജോലി അന്വേഷിച്ച് പോകാൻ അക്കാലത്തും ഇട വരുത്തിയത്. അദ്ദേഹം പറഞ്ഞു. "മുംബൈയിൽ ആദ്യകാലങ്ങളിലൊക്കെ വന്നവർ കഠിന അധ്വാനികളും ഒരുപാട് യാതനകൾ സഹിച്ചിരുന്നവരുമാണെന്നാണ് അറിവ്,അതിൽ കള്ളവണ്ടി കയറി വന്നവരടക്കം ചിലപ്പോൾ കാണും.ചരിത്ര സാക്ഷ്യം വഹിച്ചവരാണ് മലയാളികൾ. മുംബൈയുടെ വളർച്ചയിൽ മലയാളിക്കും പങ്കുണ്ട്.എത്ര മാത്രം കഥകളിൽ സിനിമകളിൽ ആണ് ഈ നഗരം ആവേശം കൊള്ളിച്ചിട്ടുള്ളത്.എം ടി യുടെ കഥകളിലടക്കം നിറഞ്ഞു നിന്നിട്ടുണ്ട്, ബന്ധുക്കളായും സുഹൃത്തുക്കളായു മൊക്കെ നമ്മളെ ആകർഷിച്ച നഗരം".കോൺഗ്രസ്‌ യുവ നേതാവ് പറഞ്ഞു.

sdkticmvkgw

അതേസമയം പ്രവാസികൾ പുറം രാജ്യങ്ങളിൽ സ്ഥിരം താമസമാകുന്നവരുടെ എണ്ണം ഇന്ന് കൂടുതലാണെന്നും അങ്ങനെ ആഗ്രഹം കൊണ്ട് പോകുന്നവരെ കുറ്റം പറയാൻ പറ്റില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.അതിർത്തിക്കപ്പുറം ജീവിതം തേടി പോയവരെ തിരികെ കൊണ്ട് വരാൻ കഴിയണമെന്നും ഇതിനായി കേരളത്തിൽ അവസരങ്ങൾ ഒരുക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നാട്ടിൽ വർധിച്ചു വരുന്ന മയക്ക് മരുന്ന് ഉപയോഗത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. " കേരളത്തിൽ മയക്ക് മരുന്ന് ഉപയോഗം വളരെ കൂടുതലാണിന്ന്.അതിനർത്ഥം കേരളത്തിൽ മാത്രമല്ല അതിന്റ ഉപയോഗം എന്നല്ല. കടത്തനാടൻ കൂട്ടായ്മ ഒരുപാട് പ്രവർത്തനങ്ങൾ സമൂഹത്തിൽ ചെയ്തതായി ബോധ്യപ്പെട്ടു. മയക്ക് മരുന്നിനെതിരെയും ഈ കൂട്ടായ്മക്ക് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ നല്ലതായിരിക്കും.അതിനുള്ള എല്ലാ സഹകരണവും പിന്തുണയും ഒരു എം പി എന്നുള്ള നിലയിൽ എന്റെ ഭാഗത്ത്‌ നിന്നുമുണ്ടാകും"ഷാഫി പറമ്പിൽ പറഞ്ഞു.

ndjskfifkfkfkfmfn

ചടങ്ങിൽ കടത്തനാടിന്റെ പരിഛേദം മുംബൈയിൽ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം മുഖ്യാതിഥി വടകര എം എൽ എ കെ. കെ. രമ പങ്ക് വച്ചു. കടത്തനാടൻ കൂട്ടായ്മ സമയോചിതമായി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ കെ കെ രമ പ്രത്യേകം പരാമർശിച്ചു.കൂട്ടായ്മ നടത്തിയ പല ജീവ കാരുണ്യ പ്രവർത്തനങ്ങളും തനിക്ക് നേരിട്ട് അറിയാമെന്നും വല്ലാതെ അഭിമാനം ഉളവാക്കുന്നതായും കൂട്ടായ്മയ്ക്ക് ഭാവിയിൽ ഇനിയും പല പ്രവർത്തനങ്ങളും ചെയ്യാൻ സാധിക്കട്ടെ എന്നും വടകര എം എൽ എയും ആർ എം പി നേതാവുമായ കെ കെ രമ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

qworofmcmcm

ആഘോഷ പരിപാടികൾ വടകര എം പി ഷാഫി പറമ്പിൽ ഉത്ഘാടനം നിർവഹിച്ചപ്പോൾ ചടങ്ങിൽ വടകര എം എൽ എ കെ. കെ രമ മുഖ്യാതിഥിയായിരുന്നു. സിനിമാ സീരിയൽ താരം വീണ നായർ വിശിഷ്ടാതിഥിയുമായ ചടങ്ങിൽ മുംബൈയിലെയും നവി മുംബൈയിലെയും സാമൂഹ്യ സംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

kddukkmknk

ചടങ്ങിൽ ‘ഗ്ളോബൽ കടത്തനാടൻ അവാർഡ്' ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്കും, 'ബിസിനസ് ഐകൺ ഓഫ് കടത്തനാട്' അവാർഡ് എൽമാക് പാക്കേജിങ് കമ്പനി എം ഡി സുധീഷ് സുകുമാരനും സമ്മാനിച്ചു. കൂടാതെ ഗസ്റ്റ് ഓഫ് ഓണർ ആയി ഇ വി ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ കമാൻഡർ ഇ വി തോമസും പങ്കെടുത്തു. എസ് എസ് സി, എച്ച് എസ് സി പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ ക്യാഷ് പ്രൈസുകളും ട്രോഫിയും നൽകി ആദരിച്ചു.ജൂലൈ 13 ഞായറാഴ്‌ച വൈകീട്ട് 6 ന് തുടക്കം കുറിച്ച പരിപാടി 10:30വരെ നീണ്ടു നിന്നു. മനോജ് മാളവിക, പ്രകാശൻ പി പി സജേഷ് നമ്പ്യാർ ശശി കുറുപ്പ് എന്നിവർ നേതൃത്വം നൽകി. കേരളത്തിൽ നിന്നെത്തിയ കലാകാരൻമാർ അവതരിപ്പിച്ച ഗാനമേള, കോമഡി പ്രോഗ്രാം ‘ജാനു തമാശകൾ’, സംഘടനയിലെ വനിതാവേദി അവതരിപ്പിച്ച തിരുവാതിര, തുടങ്ങി സംഗീത നൃത്ത പരിപാടികൾ അരങ്ങേറി.ഫോട്ടോ (രഞ്ജിത്ത്)kamalstudionerul@gmail.com