കാടുകളെയും മലനിരകളെയും കുറിച്ചുള്ള ഗാഡ്ഗിലിന്റെ ദർശനം വീണ്ടും ഓർമ്മിപ്പിച്ച് ഷാനി നൗഷാദ്

അന്ത്യകർമ്മത്തിനായി ഒരുക്കിയ വീട്ടിൽ എത്തിയപ്പോൾ ആഴത്തിലുള്ള ദുഃഖവും നന്ദിയും ഒരുപോലെ അനുഭവപ്പെട്ടുവെന്ന് ഷാനി നൗഷാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു

author-image
Honey V G
New Update
nwnwnsn

പൂനെ : പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്ത ശേഷം, മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് ഷാനി നൗഷാദ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.

തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ സ്വദേശിനിയും നിലവിൽ പൂനെ നിവാസിയുമായ ഷാനി നൗഷാദ്, കേരളത്തിന്റെ കാടുകളും മലനിരകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വർഷങ്ങൾക്കു മുൻപേ ചൂണ്ടിക്കാട്ടിയ ഗാഡ്ഗിലിന്റെ ദർശനത്തെ തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.

കേരളം നേരിട്ട മഹാപ്രളയങ്ങൾക്ക് മുൻപേ തന്നെ, പ്രകൃതിയെ നശിപ്പിക്കുന്നതിന്റെ ഗുരുതര ഫലങ്ങളെക്കുറിച്ച് ഗാഡ്ഗിൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അവർ കുറിക്കുന്നു.

കേരളത്തിന്റെ ഭൂമിയും നദികളും കാടുകളും ഗാഡ്ഗിൽ പഠിച്ചത് വെറും ശാസ്ത്രീയ പഠനമായി മാത്രമല്ല, ആ മണ്ണിനോടുള്ള ആഴത്തിലുള്ള സ്‌നേഹത്തോടെയാണെന്ന് ഷാനി നൗഷാദ് വ്യക്തമാക്കുന്നു.

വികസനത്തെ എതിര്‍ക്കുന്നയാളല്ല ഗാഡ്ഗിൽ;പ്രകൃതിയോടൊപ്പം ചേർന്ന് മുന്നോട്ടുപോകുന്ന, സമതുലിതമായ വികസനമാണ് അദ്ദേഹം മുന്നോട്ടുവച്ചതെന്നും കുറിപ്പിൽ പറയുന്നു.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകർക്കാതെ ജീവിക്കേണ്ട വഴിയാണ് ഗാഡ്ഗിൽ കാണിച്ചുതന്നതെന്ന വിലയിരുത്തലും അവർ പങ്കുവയ്ക്കുന്നു.

അന്ത്യകർമ്മത്തിനായി ഒരുക്കിയ വീട്ടിൽ എത്തിയപ്പോൾ ആഴത്തിലുള്ള ദുഃഖവും നന്ദിയും ഒരുപോലെ അനുഭവപ്പെട്ടുവെന്ന് ഷാനി നൗഷാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ദൂരദർശനമുള്ള ഒരു മനുഷ്യനെ കാലം വൈകിയാണ് സമൂഹം തിരിച്ചറിഞ്ഞതെന്ന വേദനയും അന്നുണ്ടായതായി അവർ ചൂണ്ടിക്കാട്ടുന്നു.

“കേരളത്തിന്റെ കാവൽക്കാരനായിരുന്നു മാധവ് ഗാഡ്ഗിൽ; പ്രകൃതിക്കായി തന്റെ ജീവിതം സമർപ്പിച്ച മഹാനായ മനുഷ്യൻ” എന്ന വാക്കുകളോടെയാണ് നൗഷാദിന്റെ കുറിപ്പ് അവസാനിക്കുന്നത്.

mdnsnm

കാലാവസ്ഥാ മാറ്റവും പരിസ്ഥിതി നാശവും രൂക്ഷമാകുന്ന ഇന്നത്തെ സാഹചര്യത്തിൽ, മാധവ് ഗാഡ്ഗിലിന്റെ മുന്നറിയിപ്പുകൾക്ക് കൂടുതൽ പ്രസക്തി കൈവരിക്കുകയാണ്.