താനെ മേയർ: ശർമിലാ പിംപോൽകർ; ഉപമേയർ: കൃഷ്ണ പാട്ടീൽ — ഇരുവരും എതിരില്ലാതെ തെരഞ്ഞെടുത്തു

നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾ ഏകോപിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് സഖ്യനേതൃത്വം അറിയിച്ചു

author-image
Honey V G
New Update
kmxnxnn

താനെ : താനെ മുനിസിപ്പൽ കോർപ്പറേഷനിൽ ശർമിലാ പിംപോൽകർ (ഷിൻഡെ സേന) മേയറായും കൃഷ്ണ പാട്ടീൽ (ബി.ജെ.പി) ഉപമേയറായും തെരഞ്ഞെടുക്കപ്പെട്ടു. 

നാമനിർദ്ദേശ പത്രിക സമർപ്പണ സമയത്ത് മറ്റ് സ്ഥാനാർത്ഥികൾ ആരും രംഗത്തെത്താത്തതിനാലാണ് ഇരുവരെയും എതിരില്ലാതെ തെരഞ്ഞെടുത്തത്.

നഗരസഭയുടെ പ്രത്യേക യോഗത്തിൽ തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഷിൻഡെ സേന–ബി.ജെ.പി സഖ്യത്തിനിടയിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് മേയർ സ്ഥാനം ഷിൻഡെ സേനയ്ക്കും ഉപമേയർ സ്ഥാനം ബി.ജെ.പിക്കും നൽകിയത്.

നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾ ഏകോപിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് സഖ്യനേതൃത്വം അറിയിച്ചു.