/kalakaumudi/media/media_files/2025/05/24/i9Kv8CAN821ljY82wfAv.jpg)
മുംബൈ:രാജ് താക്കറെ നയിക്കുന്ന മഹാരാഷ്ട്ര നവനിർമ്മാൺ സേന(എംഎൻഎസ്)യുമായി സഖ്യമുണ്ടാക്കാൻ യു ബി ടി ശിവസേന തീരുമാനിച്ചതായി പാർട്ടി നേതാവ് സഞ്ജയ് റാവത്ത് ശനിയാഴ്ച പറഞ്ഞു. ''മഹാരാഷ്ട്രക്കും മറാത്തി ജനതക്കും വേണ്ടി ഒന്നിക്കുന്നുവെന്നും അടുത്ത് തന്നെ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നതായും" അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും ദിവസങ്ങളിൽ വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം രാജ് താക്കറേയും സേന (യുബിടി)മേധാവി ഉദ്ധവ് താക്കറെയും അടുത്തിടെ നടത്തിയ പ്രസ്താവനകൾ അനുരഞ്ജന സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായിരുന്നു. "നിസ്സാരമായ വിഷയങ്ങൾ" അവഗണിച്ച് മഹാരാഷ്ട്രയുടെ വിശാലമായ താൽപ്പര്യങ്ങൾക്കായി കൈകോർക്കാൻ കഴിയുമെന്നും" അദ്ദേഹം മുംബൈയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
