/kalakaumudi/media/media_files/2026/02/11/mfmdmdm-2026-02-11-14-48-52.jpg)
നവി മുംബൈ : മഹാശിവരാത്രിയോടനുബന്ധിച്ച് നെരൂൽ ഗുരുദേവഗിരിയിൽ ഭക്തിപൂർവ്വവും വിപുലവുമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 15-ന് പുലർച്ചെ 5 മണിക്ക് നിർമാല്യദർശനത്തോടെ ചടങ്ങുകൾ ആരംഭിക്കും.
തുടർന്ന് മഹാഗണപതി ഹോമം, ഗുരുപൂജ (6 മണി), ഉഷഃപൂജ (6.30) എന്നിവ നടക്കും. ഇതോടൊപ്പം അഖണ്ഡ നാമജപവും ആരംഭിക്കും. രാവിലെ 6.35 മുതൽ ഉച്ചയ്ക്ക് 2 വരെ അഭിഷേകവും അർച്ചനയും നടക്കും.
രാവിലെ 11 മണിക്ക് മഹാമൃത്യുഞ്ജയ ഹോമം ഉണ്ടായിരിക്കും. വൈകിട്ട് 4 മണിക്ക് വീണ്ടും അഭിഷേകവും അർച്ചനയും തുടരും. വൈകിട്ട് 6.50-ന് ഗുരുപൂജയും തുടർന്ന് ദീപാരാധനയും നടക്കും.
രാത്രി 7.30-ന് മഹാമൃത്യുഞ്ജയ ഹോമം, മഹാ ചതുർകാല പൂജ, വിശേഷാൽ ശിവരാത്രി പൂജ എന്നിവ നടക്കും.
കൂടാതെ രണ്ട് മണിക്കൂർ ഇടവിട്ട് മഹാമൃത്യുഞ്ജയ പൂജയും ഉണ്ടായിരിക്കും.
ഫെബ്രുവരി 16-ന് പുലർച്ചെ 5 മണിക്ക് അഖണ്ഡനാമജപ സമർപ്പണവും കലശാഭിഷേകവും നടക്കും.
രാവിലെ 7 മണി മുതൽ പിതൃതർപ്പണവും 10 മണിക്ക് തിലഹവനവും നടത്തപ്പെടും. ഭക്തജനങ്ങളുടെ സാന്നിധ്യവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 7304085880 9892045445 9820165311
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
