എസ്‌ എസ്‌ സി പരീക്ഷയിൽ ഉന്നത വിജയം:വിദ്യാർത്ഥികൾക്ക് അനുമോദനവുമായി ശിവസേന സൗത്ത് സെൽ

സൗത്ത് ഇന്ത്യൻ സെൽസ്റ്റേറ്റ് കോർഡിനേറ്റർ ജയന്ത് നായർ, കേരള വിഭാഗം സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീകാന്ത് നായർ എന്നിവർ പുരസ്കാര വിതരണ പരിപാടിക്ക് നേതൃത്വo നൽകും.

author-image
Honey V G
Updated On
New Update
fahxjjjkj

താനെ:എസ്‌ എസ്‌ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി കളെ ശിവസേന (ഷിൻഡെ വിഭാഗം )സൗത്ത് ഇന്ത്യൻ സെൽ കേരളഘടകത്തിന്റെ ആഭിമുഖ്യത്തിൽ താനെയിൽ അനുമോദിക്കുന്നു.

ഇക്കഴിഞ്ഞ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെയാണ്‌ അനുമോദിക്കുകയും അവാർഡുകൾ നൽകുകയും ചെയ്യുക.

ജൂൺ 15 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് താനെ വാഗ്ളെ എസ്റ്റേറ്റിലുള്ള റോഡ് നമ്പർ 16, കിസാൻനഗർ 2 ലുള്ള ശിവസേന സൗത്ത് ഇന്ത്യൻ സെൽ ഓഫീസിൽ വച്ചാണ് അവാർഡുകൾ സമ്മാനിക്കുന്നത്.

തദവസരത്തിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള തയാറെടുപ്പുകളെ പറ്റിയും സ്വീകരിക്കേണ്ട കോഴ്സുകളെ പറ്റിയും വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ നിർദ്ദേശം നൽകുന്നതായിരിക്കും.

അതേസമയം ശിവസേനയിലെ മുതിർന്ന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സൗത്ത് ഇന്ത്യൻ സെൽസ്റ്റേറ്റ് കോർഡിനേറ്റർ ജയന്ത് നായർ, കേരള വിഭാഗം സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീകാന്ത് നായർ എന്നിവർ പുരസ്കാര വിതരണ പരിപാടിക്ക് നേതൃത്വo നൽകും.