സയൺ കോളിവാഡ മണ്ഡലപൂജ മഹോത്സവം

ഡിസംബർ 6 ന് മാട്ടു൦ഗ ബോംബെ കേരളീയ സമാജം നവതി ഹാളിൽ വെച്ച് നടത്തപ്പെടുന്നു

author-image
Honey V G
New Update
ndndnndn

മുംബൈ:സയൺ കോളിവാഡ അയ്യപ്പ സേവാ മണ്ഡലിന്റെ മുപ്പത്തിയെട്ടാമത്‌ മണ്ഡലപൂജ മഹോത്സവം ഡിസംബർ 6 ന് മാട്ടു൦ഗ ബോംബെ കേരളീയ സമാജം നവതി ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

തൃശ്ശൂർ,കാഞ്ഞാണി പഴങ്ങാപ്പാറമ്പിൽ മന മണികണ്ഠൻ നമ്പുതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.

രാവിലെ അഞ്ച് മണിമുതൽ ഗണപതി ഹോമം,പുഷ്പാഞ്ജലി,ഉഷ പൂജ,സമ്പൂർണ്ണ നാരായണീയ പാരായണം, കൂട്ടശരണംവിളി,ദീപാരാധന,ഭജൻ,ശാസ്താപ്രീതി (അന്നദാനം) വൈകിട്ട് ആറ് മണിമുതൽ ഭജന, ദീപാരാധന,പ്രസാദ വിതരണം എന്നിവ നടക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക കെ.പി.അൽബൻ കുമാർ (സെക്രട്ടറി) Ph :9869643547