/kalakaumudi/media/media_files/2025/08/12/jsjdmsm-2025-08-12-16-51-27.jpg)
മുംബൈ: സ്വാതന്ത്ര്യ ദിനത്തിൽ അറവുശാലകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് കല്യാൺ-ഡോമ്പിവിലി കോർപറേഷൻ.
വ്യാഴാഴ്ച അർധരാത്രി മുതൽ വെള്ളിയാഴ്ച അർധരാത്രി വരെയാണ് കടകൾ തുറക്കരുതെന്ന് നോട്ടീസ് നൽകിയത്.1988 ഡിസംബർ 19ലെ ഭരണ ഉത്തരവിന്റെ ഭാഗമാണെന്നാണ് പറയുന്നത്.
എന്നാൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച അതേ ദിവസം ഞങ്ങളുടെ ആഹാര സ്വാതന്ത്ര്യം കവർ ന്നെടുക്കുകയാണോ എന്ന് ചോദിച്ച് ശരദ് പവാർ പക്ഷ എൻ.സി.പി നേതാവ് ജിതേന്ദ്ര ആവാദ് രംഗത്തുവന്നു. രൂക്ഷ ഭാഷയിലാണ് ആവാദിന്റെ വിമർശനം. ബഹുജൻ സമൂഹ ത്തിന്റെ ഡി.എൻ.എയിൽ മാംസാഹാരമാണ്. അതിന് തെളിവാണ് മനുഷ്യന്റെ പല്ലിന്റെ ഘടന -ആവാദ് പറഞ്ഞു.
ഇത്തരം നിയമം വേറെ എവിടെയെങ്കിലുമുണ്ടോ എന്നും അദ്ദേഹം പരിഹസിച്ചു. ഒ.ബി.സി-മ റാത്തി, ഹിന്ദു-മുസ്‌ലിം, ഹിന്ദി-മറാത്തി എ ന്നിവർക്കിടയിലെ പോലെ മാംസാഹാരികൾക്കും സസ്യാഹാരികൾക്കുമിടയിലും വിഭജന മുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു.