എസ് എൻ ഡി പി ഡോംബിവിലി ശാഖക്ക് പുതിയ ഭരണ സമിതി

ശാഖായോഗം പ്രസിഡൻ്റ് കെ.വി. ദാസപ്പന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സജിവ്.കെ (പ്രസിഡൻ്റ്) ദാസപ്പൻ കെ.വി(വൈ. പ്രസിഡൻ്റ്)കെ.കെ. മധുസുദനൻ(സെക്രട്ടറി) ശിവൻ എസ്.കെ.(യുണിയൻ കമ്മിറ്റി അംഗം ആയി തെരെഞ്ഞെടുക്കപ്പെട്ടു.

author-image
Honey V G
New Update
akekekdkddnn

താനെ: ശ്രിനാരായണ ധർമ്മ പരിപാലന യോഗം 3823 നമ്പർ ഡോംബിവലി ശാഖയുടെ മുപ്പതാമത് വാർഷിക പൊതുയോഗയും ഭരണ സമിതി തെരെഞ്ഞെടുപ്പും നടന്നു.

ശാഖായോഗം പ്രസിഡൻ്റ് കെ.വി. ദാസപ്പന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ വച്ച് സജിവ്.കെ (പ്രസിഡൻ്റ്), ദാസപ്പൻ കെ.വി(വൈ. പ്രസിഡൻ്റ്)കെ.കെ. മധുസുദനൻ(സെക്രട്ടറി) ശിവൻ എസ്.കെ.(യുണിയൻ കമ്മിറ്റി അംഗം), ഹരിദാസ് കെ, ടി.കെ. വാസു, ഗോപി ഗോപാലൻ, അശോകൻ ഇ.കെ.,ഷബന സുനിൽ കുമാർ, സുരേഷ് ബാബു പി.എസ്, സോമരാജൻ. എൻ എന്നിവർ ശാഖായോഗം കമ്മിറ്റി മെമ്പർമാരായും പി. ഗോപാലകൃഷ്ണൻ, ഓമന വാസു, സുരേഷ് ബാബു ഉത്തമൻ എന്നിവർ ശാഖായോഗം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായും തെരെത്തെടുക്കപ്പെട്ടു.

ഗുരുസ്മരണ,മുൻ പൊതുയോഗ മിനിറ്റ്സ്സ് വായിച്ച് പാസാകുക, 2024 ലെ വരവ് ചിലവ് കണക്ക് പാസാക്കുക, ബഡ്ജറ്റ് അവതരണം എന്നിവ പ്രധാന അജണ്ടകൾ ആയിരുന്നു. സ്വാഗതം ശാഖായോഗം സെക്രട്ടറി ഇ.കെ.അശോകൻ നിർവഹിച്ചു.