/kalakaumudi/media/media_files/2025/12/19/mdndnnd-2025-12-19-20-49-22.jpg)
താനെ : എസ്എൻഡിപി യോഗം ശാഖാ നമ്പർ 3852, കല്യാൺ ഈസ്റ്റ് സംഘടിപ്പിക്കുന്ന 26-മത് കുടുംബ സംഗമം 2025 ഡിസംബർ 21 (ഞായറാഴ്ച) കർപ്പെ ഹാളിൽ നടക്കും.
വർണ്ണശബളമായ ഘോഷയാത്രയോടെ ചടങ്ങുകൾ ആരംഭിക്കും. സംഗമത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തിൽ ഇടുക്കി ജില്ലയിൽ നെടുംകണ്ടം പച്ചടിയിൽ സ്ഥിതി ചെയ്യുന്ന ശ്രീ നാരായണ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനും പ്രമുഖ ഗുരുദർശന പ്രഭാഷകനുമായ ബിജു പുളിക്കലേടത്ത് മുഖ്യ പ്രഭാഷകനായിരിക്കും.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി ശ്രീനാരായണ ഗുരുദേവന്റെ ദർശനം പഠിച്ചും പഠിപ്പിച്ചും വരികയും, ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി (യുകെ, കാനഡ, ഗൾഫ് രാജ്യങ്ങൾ, ജർമ്മനി, അമേരിക്ക) ഗുരുദർമ്മ പ്രചാരണത്തിൽ സജീവമായി പ്രവർത്തിച്ചുവരികയും ചെയ്യുന്ന അദ്ദേഹം മികച്ച അധ്യാപകനുള്ള പുരസ്‌കാര ജേതാവുമാണ്.
സംഗമത്തോടനുബന്ധിച്ച് സാമൂഹിക സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ സന്നിഹിതരായിരിക്കും.
അതോടൊപ്പം ശാഖായിലെ അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും സംഗമത്തിന്റെ ആകർഷണമായിരിക്കും
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
