മന്ദിരസമിതിയുടെ "ഗുരുവിനെ അറിയാൻ " പഠന ക്ലാസ്

ചെമ്പൂർ സോണിലെ യൂണിറ്റുകളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ മത്സരത്തിൽ സെൻട്രൽ മുംബയ് (കലീന) യൂണിറ്റ് ഒന്നാം സ്ഥാനവും ചെമ്പൂർ യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി

author-image
Honey V G
New Update
mdndndn

മുംബയ്: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിൻ്റേയും സാംസ്കാരിക വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തിൽ നടന്നു വരുന്ന "ഗുരുവിനെ അറിയാൻ " എന്ന ശ്രീനാരായണഗുരു ചരിത്ര പഠന ക്ലാസിനോടനുബന്ധിച്ചുള്ള ചോദ്യോത്തര മത്സരവും പ്രഭാഷണ മത്സരവും നടത്തി.

ഇതോടെ സോൺ തലത്തിലുള്ള മത്സരങ്ങൾ പൂർത്തിയായി.

ചെമ്പൂർ സോണിലെ യൂണിറ്റുകളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ മത്സരത്തിൽ സെൻട്രൽ മുംബയ് (കലീന) യൂണിറ്റ് ഒന്നാം സ്ഥാനവും ചെമ്പൂർ യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

താനെ സോണിൽ നിന്നുള്ള യൂണിറ്റുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ചോദ്യോത്തര മത്സരത്തിൽ കൽവ യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ശ്രീനഗർ , വർത്തക് നഗർ യൂണിറ്റുകൾ രണ്ടാം സ്ഥാനം പങ്കിട്ടു. പ്രഭാഷണ മത്സരത്തിൽ കൽവ, വർത്തക് നഗർ യൂണിറ്റുകൾ ഒന്നാം സ്ഥാനവും ഭീവണ്ടി യൂണിറ്റ് രണ്ടാം സ്ഥാനവും നേടി.

പ്രഭാഷണ മത്സരത്തിൻ്റെ ഫൈനൽ 15 ന് ശനിയാഴ്ചയും ചോദ്യോത്തര മത്സരത്തിൻ്റെ ഫൈനൽ 22 ന് ശനിയാഴ്ചയും സമിതിയുടെ ചെമ്പൂർ കോംപ്ളക്സിൽ നടത്തുമെന്ന് വനിതാ വിഭാഗം കേന്ദ്ര കമ്മറ്റി കൺവീനർ സുമാ പ്രകാശും സെക്രട്ടറി വിജയാ രഘുനാഥും അറിയിച്ചു.