/kalakaumudi/media/media_files/2025/09/08/jdnsnnn-2025-09-08-19-07-39.jpg)
മുംബൈ:171 മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം സെപ്റ്റംബർ 14ന് ശ്രീനാരായണ മന്ദിര സമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ വമ്പിച്ച പരിപാടികളോട് ആഘോഷിക്കും.
ഞായറാഴ്ച രാവിലെ 8 30ന് ഗുരുപൂജയോടെ ആഘോഷത്തിന് തുടക്കമാകും തുടർന്ന് സമൂഹപ്രാർത്ഥന ശ്രീനാരായണഗുരു ഹാളിൽ നടക്കും.
പത്തുമണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ പ്രസിഡൻ്റ് എം. ഐ ദാമോദരൻ്റ അധ്യക്ഷത വഹിക്കും.
സമ്മേളനത്തിൽ നബാർഡ് ബാങ്ക് ചെയർമാൻ കെ വി ഷാജി മുഖ്യ അതിഥി ആയിരിക്കും.ഡോക്ടർ എം ശാർങ്ങധരൻ, Ex Dean, യൂണിവേഴ്സിറ്റി കേരള, വിശിഷ്ട അതിഥിയുമായിരിക്കും.
ശിവഗിരി മഠം ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.
സമ്മേളനത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ വിവിധ തലങ്ങളിൽ ഉന്നത മാർക്ക് നേടിയവർക്ക് മെറിറ്റ് അവാർഡ് നൽകും എന്ന് സമിതി ചെയർമാൻ എൻ മോഹൻദാസ് അറിയിച്ചു.
സമിതിയുടെ 39 യൂണിറ്റുകളിൽ നിന്നുള്ള ആയിരക്കണക്കിന് അംഗങ്ങൾ പതാകയുമേന്തി ജയന്തി ആഘോഷത്തിൽ പങ്കെടുക്കും.
വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം സമിതിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കലാ പ്രതിഭകളുടെ കലാവിരുന്ന് അരങ്ങേറും.
കലാ മത്സരങ്ങളിൽ വിജയിച്ച മത്സരാർത്ഥികൾക്ക് ഉള്ള സമ്മാനദാനത്തോടെ ജയന്തി ആഘോഷങ്ങൾക്കു തിരശ്ശീല വീഴുമെന്ന് ജനറൽ സെക്രട്ടറി ഒ.കെ പ്രസാദ് അറിയിച്ചു.