/kalakaumudi/media/media_files/2025/11/20/jejejen-2025-11-20-16-25-56.jpg)
മുംബയ്: ശ്രീനാരായണ മന്ദിരസമിതിയുടെ വനിതാ വിഭാഗത്തിൻ്റേയും സാംസ്കാരിക വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഗുരുവിനെ അറിയാൻ എന്ന ചരിത്ര പഠന ക്ലാസിനോടനുബന്ധിച്ചുള്ള പ്രഭാഷണ മത്സരത്തിൻ്റെ ഫൈനൽ നടത്തി.
സോൺ തലത്തിൽ മത്സരിച്ച് ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവരാണ് ഈ ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്.
ഈ മത്സരത്തിൽ അംബർനാഥ് - ബദലാപ്പൂർ യൂണിറ്റിൽ നിന്നുള്ള ആശാ സോമൻ ഒന്നാം സ്ഥാനവും സാക്കി നാക്ക യൂണിറ്റിൽ നിന്നുള്ള ജയലക്ഷ്മി സുരേഷ് രണ്ടാം സ്ഥാനവും പനവേൽ യൂണിറ്റിൽ നിന്നുള്ള നീതു പി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
/filters:format(webp)/kalakaumudi/media/media_files/2025/11/20/jrjrjdnbb-2025-11-20-16-26-50.jpg)
ചോദ്യോത്തര മത്സരത്തിൻ്റെ ഫൈനൽ 22 ന് ശനിയാഴ്ച രാവിലെ 10 മുതൽ ചെമ്പൂരിൽ നടക്കും.
ഈ മത്സരത്തിൽ സമിതിയുടെ എട്ടു സോണുകളിൽ നിന്നുമായി മൂന്നു ബാച്ചുകളായി മുന്നൂറോളം പേർ പങ്കെടുക്കുമെന്ന് വനിതാ വിഭാഗം കേന്ദ്ര കമ്മറ്റി കൺവീനർ സുമാ പ്രകാശ്, സെക്രട്ടറി വിജയാ രഘുനാഥ് എന്നിവർ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
