/kalakaumudi/media/media_files/2025/06/16/ZioqPlJDgomVeWPOOfJz.jpg)
താനെ:ചതയ ദിനമായ ജൂൺ 17 രാവിലെ 11 നാണ് താനെ ശ്രീനാരായണ മന്ദിര സമിതിയുടെ ഗുരുമന്ദിരത്തിൽ എസ് ഗൗരീനന്ദ പ്രഭാഷണം നടത്തുന്നത്.
മലയാറ്റൂർ സ്വദേശിയായ എസ് ഗൗരീനന്ദ, തന്റെ 11- മത്തെ വയസ്സിനുള്ളിൽ ഗുരുദേവ ചരിത്രം പ്രഭാഷണ രൂപത്തിൽ 90 ലധികം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.
മൂന്നര വയസ്സുള്ളപ്പോഴാണ് സംഗീത അധ്യാപകനും പ്രഭാഷകനുമായ പിതാവ് ഷിജു ( ദുർഗദാസ് ) തന്റെ മകളുടെ കഴിവ് തിരിച്ചറിയു ന്നത്.മറ്റു പലതിനോടും താത്പര്യമുണ്ടെങ്കിലും എഴുതി വായിപ്പിച്ചു കേൾപ്പിച്ച ശ്രീനാരായണഗുരു വിൻ്റെ ജീവചരിത്രം മനഃപാഠമാക്കി വളരെ മനോഹരമായി അത് പ്രഭാഷണ ശൈലിയിൽ തന്നെ അവതരിപ്പിക്കുകയും ചെയ്തതോടയാണ് മകളെ ഇക്കാര്യത്തിൽ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ രക്ഷിതാക്കൾ തീരുമാനി ച്ചത്.