/kalakaumudi/media/media_files/2025/11/14/vhjjnn-2025-11-14-13-27-02.jpg)
മുംബയ്: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്റെ 23-ാ മത് വാർഷികം 16 ന് ഞായറാഴ്ച വൈകിട്ട് 5.30ന് വാശി ഗുരുസെന്ററിൽ.
സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും.
ഡോ. ശ്യാമവിശ്വംഭരൻ മുഖ്യപ്രഭാഷണം നടത്തും. സോണൽ സെക്രട്ടറി എൻ.എസ്. രാജൻ, വനിതാ വിഭാഗം സെക്രട്ടറി സുജാത ശശിധരൻ എന്നിവരും സംസാരിക്കും.
അർഹരായ വിദ്യാർത്ഥികൾക്ക് മണലൂർ നടുപറമ്പിൽ സുഷമ മെമ്മോറിയൽ എൻഡോമെന്റ് അവാർഡ് വിതരണവും ഉണ്ടായിരിക്കും.
യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ സ്വാഗതവും കൗൺസിൽ അംഗം അഡ്വ: എൻ.വി. രാജൻ കൃതജ്ഞതയും പറയും. വിവരങ്ങൾക്ക് ഫോൺ: 9869253770.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
