/kalakaumudi/media/media_files/2026/02/08/mdndmdm-2026-02-08-08-12-12.jpg)
ഒരു ആചാരമല്ല, വിശ്വാസത്തിന്റെ ഭാഷ
മുത്തപ്പൻ കോലം വെറും ഒരു ആചാരമല്ല… അത് വിശ്വാസത്തിന്റെ ഭാഷയാണ്… തലമുറകളിലൂടെ ഒഴുകിയെത്തിയ ആത്മീയ പാരമ്പര്യമാണ്… അനേകായിരം ഭക്തരുടെ സങ്കടങ്ങൾ കേട്ടും അവർക്കു നേർവഴി കാണിച്ചും ജീവിതങ്ങളെ സ്പർശിച്ച ദൈവസാന്നിധ്യമാണ് മുത്തപ്പൻ.
23 വർഷമായി ഒരു മനുഷ്യൻ ജീവിതമാക്കിയ വഴി
അത്തരം ഒരു ആത്മീയ വഴിയെ കഴിഞ്ഞ 23 വർഷമായി സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഒരാളുണ്ട്. മുത്തപ്പൻ കോലം ധരിക്കുന്ന അഭിലാഷ്.
കണ്ണൂർ ജില്ലയിലെ പയ്യാവൂർ സ്വദേശിയായ അഭിലാഷിന് മുത്തപ്പൻ കോലം ഒരു അനുഷ്ഠാനം മാത്രമല്ല. അത് ശ്വാസം പോലെ കൂടെ നടക്കുന്ന ഒരു ജീവിതവഴിയാണ്.
/filters:format(webp)/kalakaumudi/media/media_files/2026/02/08/mxnxnxn-2026-02-08-09-11-36.jpg)
22-ാം വയസ്സിൽ തുടങ്ങിയ ആത്മീയ തുടക്കം
22-ാം വയസ്സിൽ, കുന്നത്തൂർ പാടിയിൽ ആദ്യമായി മുത്തപ്പൻ കോലം ധരിച്ച നിമിഷം മുതൽ ഇന്നോളം മുത്തപ്പന്റെ അരുള്‍പാടുമായി അനേകം ദേശങ്ങളും അനേകം മനസ്സുകളും അഭിലാഷ് താണ്ടിയിട്ടുണ്ട്. അന്ന് തന്നെ ഇത് തന്റെ ജീവിതത്തിന്റെ വഴിയാകുമെന്ന് അദ്ദേഹത്തിന്റെ മനസ്സിൽ ഉറച്ച വിശ്വാസം ജനിച്ചിരുന്നു.
/filters:format(webp)/kalakaumudi/media/media_files/2026/02/08/jfhjjhhjn-2026-02-08-09-26-15.jpg)
കോലം… ശരീരത്തിലല്ല, മനസ്സിൽ സംഭവിക്കുന്ന മാറ്റം
വ്രതശുദ്ധിയോടെ മുത്തപ്പന്റെ മലയിറക്കി കോലം അണിയുന്ന ഓരോ നിമിഷവും അഭിലാഷിന് വാക്കുകളിൽ പൂർണ്ണമായി പറയാനാവാത്ത ഒരു ആത്മീയ അനുഭവമാണ്.
ആ സമയത്ത് മനസ്സിൽ ഏകാഗ്രത മാത്രമേ ഉണ്ടാകൂ. ലോകവും ചിന്തകളും അവിടെ നിന്നു മാറിനിൽക്കും. അത് മുത്തപ്പനുമായി മനസ്സ് നേരിട്ട് ബന്ധപ്പെടുന്ന ഒരു നിമിഷം തന്നെയാണ്.
/filters:format(webp)/kalakaumudi/media/media_files/2026/02/08/ndndnxnn-2026-02-08-09-29-47.jpg)
തലമുറകളിലൂടെ ഒഴുകിയ പാരമ്പര്യം
ഈ വഴിയിലേക്ക് അഭിലാഷിനെ നയിച്ചത് ഒരു കുടുംബപാരമ്പര്യമാണ്. അച്ഛനും മുത്തച്ഛനും സഹോദരനും മുത്തപ്പൻ കോലം കെട്ടിയിരുന്ന കുടുംബത്തിൽ പൂർവികന്മാർ നടത്തി വന്ന ആചാരത്തിന്റെ തുടർച്ചയായി ഈ ഉത്തരവാദിത്തം അദ്ദേഹത്തിന്റെ ജീവിതത്തിലേക്കും എത്തി.
ഗുരുവായി അച്ഛൻ, വഴികാട്ടിയായി പാരമ്പര്യം
അച്ഛൻ മുകുന്ദൻ അഭിലാഷിന്റെ ഗുരുവും വഴികാട്ടിയുമാണ്. അച്ഛന്റെ അച്ഛൻ ഒതെനൻ പെരുവണ്ണാൻ നടത്തി വന്ന ആ ആത്മീയ പാത ഇന്ന് അഭിലാഷിലൂടെ തുടരുകയാണ്.
ഇത് ഒരു വ്യക്തിയുടെ യാത്രയല്ല… ഒരു പാരമ്പര്യത്തിന്റെ തുടർച്ചയാണ്.
ദേശങ്ങൾ കടന്ന്, മനസ്സുകൾ താണ്ടി
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മുത്തപ്പൻ കോലം കെട്ടിയിട്ടുള്ള അഭിലാഷിന് ഈ ആത്മീയ യാത്ര ജീവിതത്തിന് നൽകിയ അനുഭവങ്ങൾ വാക്കുകൾക്കതീതമാണ്.
അനേകായിരം ഭക്തരുടെ സങ്കടങ്ങൾ കേൾക്കാനും അവർക്ക് ആശ്വാസത്തിന്റെ വാക്കുകൾ നൽകാനും സാധിച്ചതിൽ ഇന്നും അദ്ദേഹം ആത്മസന്തോഷം കണ്ടെത്തുന്നു.
/filters:format(webp)/kalakaumudi/media/media_files/2026/02/08/msnsnsnns-2026-02-08-09-48-26.jpg)
മുത്തപ്പന്റെ അരുളപ്പാടായി മാറിയ അനുഭവങ്ങൾ
പല ഭക്തൻമാരും പറഞ്ഞ കാര്യം മുത്തപ്പന്റെ അരുളപ്പാടിലൂടെ സഫലമാക്കാൻ കഴിഞ്ഞ അനുഭവങ്ങൾ അനവധിയുണ്ട്. 23 വർഷങ്ങൾക്കിടയിൽ അത്തരത്തിൽ പല അനുഭവങ്ങളും മനസ്സിൽ തങ്ങി നിൽക്കുന്നതായി പറയുന്നു. അങ്ങനെ അനവധി അനുഭവങ്ങൾ… അനവധി ഓർമ്മകൾ… ഓരോന്നും വിശ്വാസത്തിന്റെ ശക്തി വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നവ.
കാലം മാറിയാലും മാറാത്ത വിശ്വാസം
കാലം മാറിയാലും ഈ കർമ്മത്തിൽ മാറ്റമുണ്ടാകില്ലെന്ന് അഭിലാഷ് ഉറച്ച വിശ്വാസത്തോടെ പറയുന്നു. ഏത് തലമുറയായാലും മുത്തപ്പൻ ആരാധന ഇതേ ആത്മാർത്ഥതയോടെ മുന്നോട്ട് പോകും.
/filters:format(webp)/kalakaumudi/media/media_files/2026/02/08/nxnxnxnn-2026-02-08-09-50-11.jpg)
യുവതലമുറയ്ക്കുള്ള ഉത്തരവാദിത്തം
ഇന്നത്തെ യുവതലമുറ ഈ ആചാരത്തിന്റെ മൂല്യം മനസ്സിലാക്കണമെങ്കിൽ മുൻതലമുറ അത് പറഞ്ഞുകൊടുക്കണം… പഠിപ്പിക്കണം… അനുഭവിപ്പിക്കണം…
അങ്ങനെയാണെങ്കിൽ മാത്രമേ വിശ്വാസത്തിന്റെ ആഴം അവർക്ക് തിരിച്ചറിയാനാകൂ.
/filters:format(webp)/kalakaumudi/media/media_files/2026/02/08/kfnnmfm-2026-02-08-12-22-09.jpg)
ജീവിതത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം
ജീവിതത്തിലെ നല്ലൊരു പങ്ക് മുത്തപ്പനുവേണ്ടി സമർപ്പിക്കാൻ കഴിഞ്ഞതിനെ ഒരു മഹാഭാഗ്യമായാണ് അഭിലാഷ് കാണുന്നത്.
അനേകായിരം ഭക്തന്മാരുടെ സങ്കടങ്ങൾ കേട്ട് അവർക്കു നേർവഴി കാണിച്ചു കൊടുക്കാൻ സാധിച്ചതിലാണ് ഇന്നും അദ്ദേഹം നിറഞ്ഞ സംതൃപ്തി കണ്ടെത്തുന്നത്.
വിശ്വാസവും മനുഷ്യനും ഒന്നാകുന്ന കഥ
മുത്തപ്പൻ എന്ന വിശ്വാസവും ഒരു മനുഷ്യന്റെ ജീവിതവും ഒന്നായി ലയിക്കുന്ന ആ ആത്മീയ വഴിയുടെ കഥയാണ് ഇത്…
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
