മുംബൈയിൽ പോക്സോ കേസിൽ ഉബർ ഡ്രൈവർക്ക് ജാമ്യം നിഷേധിച്ച് കോടതി

എന്നാൽ തന്നെ വ്യാജമായി കേസിൽ കുടുക്കിയതാണെന്ന് പ്രതി അവകാശപ്പെട്ടു. തന്റെ വാദം നിരസിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി, "ആരോപണവിധേയമായ സംഭവത്തിന് മുമ്പ് ഇരുവരും പരസ്പരം പരിചയപ്പെട്ടിരുന്നില്ല. അതിനാൽ, പ്രതിയെ തെറ്റായി കേസിൽ കുടുക്കിയതായി പ്രതിഭാഗം അഭിഭാഷകൻ ഉന്നയിച്ച വാദം സ്വീകാര്യമല്ല."

author-image
Honey V G
New Update
aqwrthiijnb

മുംബൈ: ഈ കഴിഞ്ഞ മെയ് മാസത്തിലാണ് കാറിൽ യാത്ര ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിക്രോളിയിൽ നിന്നുള്ള 23 കാരനായ ഉബർ ഡ്രൈവർക്ക് ജാമ്യം അനുവദിക്കാൻ പ്രത്യേക പോക്സോ കോടതി വിസമ്മതിച്ചത്.

മെയ് 13 നാണ് ദാദർ പോലീസിൽ ഇരയുടെ പിതാവ് കേസ് നൽകിയത്. അത് പ്രകാരം, മകളെ ദാദറിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി പവായിലെ വീട്ടിൽ എത്തിക്കാൻ പിതാവാണ് ക്യാബ് ബുക്ക് ചെയ്തിരുന്നത്. വൈകുന്നേരം 5.20 ന്, പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്റെ പിതാവിനെ വിളിച്ച് ഡ്രൈവറെക്കുറിച്ച് പരാതിപ്പെട്ടതായി പ്രോസിക്യൂഷൻ പറഞ്ഞു, പ്രതി പെൺകുട്ടിയെ ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലേക്ക് കൊണ്ടുപോവുകയും ചെയ്തതായി പരാതിയിൽ പറയുന്നു.എന്നാൽ പലതവണ നിർത്താൻ അഭ്യർത്ഥിച്ചിട്ടും അയാൾ ഉച്ചത്തിൽ ഭോജ്പുരിയും പഞ്ചാബി സംഗീതവും പ്ലേ ചെയ്തതായി പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ അവകാശപ്പെട്ടു. ഡ്രൈവർ പുകവലിക്കാൻ നിർബന്ധിച്ചതായും തന്നെ ശരീരത്തിൽ ഉപദ്രവിച്ചതായും ഇര ആരോപിച്ചു. കണ്ണാടിയിൽ നിന്ന് ഡ്രൈവർ തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നുന്നുവെന്ന് പെൺകുട്ടി ആരോപിച്ചു.

മകളോട് ഫോൺ സ്പീക്കറിൽ വയ്ക്കാൻ നിർദ്ദേശിച്ചുകൊണ്ട് ഡ്രൈവറോട് സംസാരിക്കാൻ ശ്രമിച്ചതായി പിതാവ് പറഞ്ഞു, എന്നാൽ അയാൾ പ്രതികരിക്കാൻ വിസമ്മതിക്കുകയും ഇരയിൽ നിന്ന് ഫോൺ തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് പിതാവ് ആപ്പിലെ സുരക്ഷാ ഐക്കൺ അമർത്തി പോലീസ് സഹായത്തിനായി 100 ൽ വിളിച്ചു, തുടർന്നാണ് പെൺകുട്ടിയുടെ ദുരിതം അവസാനിച്ചത്. എന്നാൽ തന്നെ വ്യാജമായി കേസിൽ കുടുക്കിയതാണെന്ന് പ്രതി അവകാശപ്പെട്ടു. തന്റെ വാദം നിരസിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി, "ആരോപണവിധേയമായ സംഭവത്തിന് മുമ്പ് ഇരുവരും പരസ്പരം പരിചയപ്പെട്ടിരുന്നില്ല. അതിനാൽ, പ്രതിയെ തെറ്റായി കേസിൽ കുടുക്കിയതായി പ്രതിഭാഗം അഭിഭാഷകൻ ഉന്നയിച്ച വാദം സ്വീകാര്യമല്ല."കോടതി വിലയിരുത്തി.