/kalakaumudi/media/media_files/2025/07/01/hffghhbajjj-2025-07-01-17-46-51.jpg)
മുംബയ്: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിൻ്റേയും സാംസ്കാരിക വിഭാഗത്തിൻ്റേയും ആഭിമുഖ്യത്തിൽ നടന്നുവരുന്ന ശ്രീനാരായണ ഗുരുവിൻ്റെ ജീവിതത്തേയും ദർശനത്തേയും ആസ്പദമാക്കിയുളള ഗുരുവിനെ അറിയാൻ എന്ന പഠന പദ്ധതി സമിതിയുടെ എല്ലാ യൂണിറ്റുകളിലും നടന്നുവരുന്നതായി സമിതി ഭാരവാഹികൾ അറിയിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/07/01/aqeghbjiijg-2025-07-01-17-55-38.jpg)
അതേസമയം പഠിതാക്കൾക്കായുള്ള ഒന്നാം ഘട്ട ചോദ്യോത്തര മത്സരം നെരൂൾ ഈസ്റ്റ്, നെരൂൾ വെസ്റ്റ്, വാഷി, ഐരോളി, സി.ബി. ഡി , ഡോംബിവലി, ഉല്ലാസ് നഗർ, മീരാ റോഡ്, മലാഡ് എന്നീ യൂണിറ്റുകളിൽ പൂർത്തിയായെന്നു വനിതാ വിഭാഗം കൺവീനർ സുമാ പ്രകാശ്, സെക്രട്ടറി വിജയാ രഘുനാഥ് എന്നിവർ അറിയിച്ചു.
മറ്റു യൂണിറ്റുകളിലെ ഒന്നാം ഘട്ട ചോദ്യോത്തര മത്സരം ആഗസ്റ്റ് 3 വരെയുള്ള ശനി, ഞായർ ദിവസങ്ങളിലായി നടത്തും. തുടർന്ന് സോൺ തലത്തിലും കേന്ദ്ര തലത്തിലും മത്സരങ്ങൾ ഉണ്ടാവും.
ശ്രീനാരായണ ധർമവും ഗുരുദർശനവും പഠിപ്പിക്കുക വഴി വീട്ടമ്മമാരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയാണ് ഈ പഠന പദ്ധതിയിലൂടെ സമിതി ലക്ഷ്യമിടുന്നതെന്നും സമിതിയുടെ 41 യൂണിറ്റുകളിൽ നിന്നുമായി ഇതിനകം 1500 ലധികം വനിതകൾ പഠിതാക്കളായി ചേർന്നിട്ടുണ്ടെന്നും സമിതി പ്രസിഡൻ്റ് എം. ഐ. ദാമോദരൻ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
