/kalakaumudi/media/media_files/2025/12/11/mrmdndm-2025-12-11-12-37-45.jpg)
മുംബൈ : ശ്രീ നാരായണ മന്ദിര സമിതി നടത്തിവരുന്ന ആറാമത് ക്യാൻസർ സെമിനാർ ചെമ്പൂർ കോളേജ് സെമിനാർ ഹാളിൽ വച്ച് ഡിസംബർ 13 ശനിയാഴ്ച രണ്ടു മുതൽ നടക്കും. സമൂഹത്തിലെ വർദ്ധിച്ചുവരുന്ന അർബുദ രോഗങ്ങളെ പറ്റി ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ പ്രഗത്ഭരായ സർജന്മാരാണ് ഈ സെമിനാർ നയിക്കുക.
ശ്രീ നാരായണ മന്ദിര സമിതിയും ടാറ്റ ഹോസ്പിറ്റലിൽ ഡോക്ടർമാരും സംയുക്തമായി നടത്തിവരുന്ന ഈ സെമിനാറിൽ സമൂഹത്തിലെ വർദ്ധിച്ചുവരുന്ന വിവിധതരം അർബുദ രോഗങ്ങളെപ്പറ്റി ആയിരിക്കും സംസാരിക്കുക.
സ്‌തനം,പ്രോസ്റ്റേറ്റ്, ഗർഭാശയം, ഹെഡ് ആൻഡ് നെക്ക് കുടൽ-ആമാശയം എന്നിവിടങ്ങളിൽ വരുന്ന അർബുദ രോഗലക്ഷണങ്ങളെ പറ്റിയും, തുടർന്നുള്ള പരിശോധനകൾ,രോഗം വന്നാൽ അതിന്റെ പ്രതിവിധികൾ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഈ സെമിനാർ പ്രതിപാദിക്കുന്നതായിരിക്കും.
ഈ സെമിനാറിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ തന്നെ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സമിതി ജനറൽ സെക്രട്ടറി ഒ കെ പ്രസാദ് അറിയിച്ചു.
രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ അക്ഷയ് 8086856249 ബീന 9326665797
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
