തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്:സഖ്യം സംബന്ധിച്ച് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

തിരെഞ്ഞെടുപ്പ് നടക്കാൻ പോകുന്ന 29 മുനിസിപ്പൽ കോർപ്പറേഷനുകളിൽ,പൂനെ, നാഗ്പൂർ, താനെ, നാസിക്, പിംപ്രി-ചിഞ്ച്‌വാഡ്, നവി മുംബൈ, വസായ്-വിരാർ, ഛത്രപതി സംഭാജിനഗർ, കല്യാൺ-ഡോംബിവ്‌ലി എന്നിവയും ഉൾപ്പെടുന്നു.

author-image
Honey V G
New Update
qqidkfckmmc

മുംബൈ:മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സഖ്യം സംബന്ധിച്ച കാര്യങ്ങളിൽ ഉടൻ തീരുമാനമെടുക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

ബിജെപി സംസ്ഥാന നേതൃത്വം മഹായുതി സഖ്യത്തിന് കീഴിൽ തന്നെ മത്സരിക്കുമെന്നാണ് അദ്ദേഹം നൽകിയ സൂചന. 'തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ സഖ്യം തീരുമാനിക്കാൻ ഞങ്ങളുടെ സംസ്ഥാന പ്രസിഡന്റിനും വർക്കിംഗ് പ്രസിഡന്റിനും തിരഞ്ഞെടുപ്പ് കമ്മിറ്റിക്കുമാണ് അവകാശം.ഇക്കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുന്നതാണ്,പക്ഷെ മഹായുതിയുടെ കീഴിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ചില സ്ഥലങ്ങളിൽ, അത് സാധ്യമല്ലാത്തിടത്ത്, സൗഹൃദ പോരാട്ടവുമുണ്ട്," മുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞു.

തിരെഞ്ഞെടുപ്പ് നടക്കാൻ പോകുന്ന 29 മുനിസിപ്പൽ കോർപ്പറേഷനുകളിൽ പൂനെ, നാഗ്പൂർ, താനെ, നാസിക്, പിംപ്രി-ചിഞ്ച്‌വാഡ്, നവി മുംബൈ, വസായ്-വിരാർ, ഛത്രപതി സംഭാജിനഗർ, കല്യാൺ-ഡോംബിവ്‌ലി എന്നിവയും ഉൾപ്പെടുന്നു.

ഈ വർഷം മെയ് മാസത്തിൽ സുപ്രീം കോടതി മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാല് ആഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു.

ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നാല് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ ശ്രമിക്കണമെന്നും നിർദ്ദേശിച്ചു. അതേസമയം ജൂൺ 9 ന് മുമ്പ്രയിൽ നാല് പേർ കൊല്ലപ്പെട്ട ട്രെയിൻ അപകടത്തെക്കുറിച്ച് സംസാരിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി, അതേ ദിവസം തന്നെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നോട് വിശദമായ ഒരു ചർച്ച നടത്തിയതായി പറഞ്ഞു.അപകടം നടന്ന ദിവസം, റെയിൽവേ മന്ത്രി എന്നോട് വിശദമായ ചർച്ച നടത്തി. യോഗത്തിൽ നല്ല തീരുമാനങ്ങൾ എടുത്തു.വിവിധ നടപടികൾ ചർച്ച ചെയ്തിട്ടുണ്ട്," ഫഡ്‌നാവിസ് പറഞ്ഞു.