ഓൺലൈൻ ഗെയിം കളിച്ചു കൊണ്ടിരിക്കുമ്പോൾ അപരിചിതൻ മകളുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടതായി ബോളിവുഡ് താരം അക്ഷയ് കുമാർ

മാതാപിതാക്കൾ കുട്ടികളിലെ, ഓൺലൈൻ ഇടപെടലുകൾക്ക് മേൽനോട്ടം വഹിക്കണം, ഡിജിറ്റൽ ഇടങ്ങളിൽ അപരിചിതരോട് എങ്ങനെ പ്രതികരിക്കണമെന്ന് അവരെ പഠിപ്പിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു

author-image
Honey V G
New Update
nsnsnsn

മുംബൈ: ഒരു സൈബർ ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കവേയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ തന്റെ 13 വയസുള്ള മകൾക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.

ഓൺലൈൻ ഗെയിം കളിക്കുമ്പോഴുണ്ടായ തന്റെ മകളുടെ അനുഭവം നടൻ വിവരിച്ചു. “കുറച്ച് മാസങ്ങൾക്ക് മുമ്പ്, എന്റെ മകൾ ഒരു ഓൺലൈൻ ഗെയിം കളിക്കുകയായിരുന്നു. ചില ഗെയിമുകൾ അപരിചിതരുമായാണ്‌ അവിടെ കളിക്കുക, ‘നന്ദി,’ ‘അത് വളരെ മികച്ചതായിരുന്നു,’ ‘നീ വളരെ നന്നായി ചെയ്യുന്നു,’ ‘അതിശയകരം’ - നിരുപദ്രവകരമായി തോന്നിയ വളരെ മാന്യമായ സന്ദേശങ്ങൾ” ആയിരുന്നു ആദ്യം അയാൾ അയച്ചത്.എന്നാൽ പെട്ടെന്ന് സ്വരം മാറി. “ആ വ്യക്തി എവിടെ നിന്നാണെന്ന് നിങ്ങൾ എന്ന് ചോദിച്ചു, മറുപടി പറഞ്ഞു, ‘മുംബൈ.’ ആദ്യം സംഭാഷണം മാന്യമായി തുടർന്നു, പക്ഷേ പിന്നീട് അപരിചിതൻ ചോദിച്ചു, ‘നീ ആണോ പെണ്ണോ?’ അവൾ മറുപടി പറഞ്ഞു, ‘പെൺകുട്ടി ’. അപ്പോൾ തന്നെ അപരിചിതൻ മകളോട് നഗ്നചിത്രങ്ങൾ അയയ്ക്കാൻ ആവശ്യപ്പെട്ടു,” അക്ഷയ് പറഞ്ഞു.

മകൾ ഉടൻ തന്നെ ഗെയിം അവസാനിപ്പിച്ച് അമ്മ ട്വിങ്കിൾ ഖന്നയെ സംഭവം അറിയിച്ചു.മകളുടെ പെട്ടെന്നുള്ള ചിന്തയെയും മാതാപിതാക്കളുമായി ഇക്കാര്യം പങ്കുവെക്കാനുള്ള അവളുടെ തീരുമാനത്തെയും അക്ഷയ് പ്രശംസിച്ചു.

“ഇത്തരം സംഭവങ്ങൾ ആരംഭിക്കുന്നത് ഇങ്ങനെയാണ്. കുട്ടികൾ പലപ്പോഴും ഓൺലൈനിൽ കുടുങ്ങിപ്പോകുകയും പിന്നീട് ഭീഷണി പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്യുന്നു, പല കേസുകളിലും ഈ കുറ്റകൃത്യങ്ങൾ ആത്മഹത്യയിലേക്ക് പോലും നയിച്ചിട്ടുണ്ട്,” അക്ഷയ് കുമാർ മുന്നറിയിപ്പ് നൽകി.

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ മാതാപിതാക്കളോട് നടൻ അഭ്യർത്ഥിക്കുകയും ഗെയിമിംഗിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു.

“മാതാപിതാക്കൾ കുട്ടികളിലെ, ഓൺലൈൻ ഇടപെടലുകൾക്ക് മേൽനോട്ടം വഹിക്കണം, ഡിജിറ്റൽ ഇടങ്ങളിൽ അപരിചിതരോട് എങ്ങനെ പ്രതികരിക്കണമെന്ന് അവരെ പഠിപ്പിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു