സുധീർ പന്താവൂർ സ്‌മാരക പുരസ്‌കാരം പാസ്റ്റർ കെ.എം. ഫിലിപ്പിന് നാളെ സമർപ്പിക്കും

ചടങ്ങിൽ മുംബൈയിലേയും പരിസര പ്രദേശങ്ങളിലേയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ 51001/- രൂപയുടെ അവാർഡും പ്രശസ്‌തി പത്രവും നൽകി ആദരിക്കും

author-image
Honey V G
New Update
jkxjxnxnm

മുംബൈ:ഡോംബിവിലിയിലെ മലയാളീ സംഘടനകളു ടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സുധീർ പന്താവൂരിന്റെ സ്മരണയ്ക്ക് കുടുംബം ഏർപ്പെടുത്തിയ സ്മാരക പുരസ്കാരം സീൽ ആശ്രമ സ്ഥാപകനും ഡയറക്ടറുമായ പാസ്റ്റർ കെ.എം.ഫിലിപ്പിന് നാളെ സമ്മാനിക്കും.

പൻവേലിലെ സീൽ ആശ്രമത്തിൽ 14ന് 2.30 ന് പുരസ്‌കാരം നൽകുമെന്ന് സംഘാടകർ അറിയിച്ചു. 2014 ഇൽ ഡോമ്പിവിലിയിൽ വച്ചു നടത്തിയ ബോംബെ പൂരം, 2015 ഇൽ നടത്തിയ അഗ്രി മഹോത്സവം എന്നിവയുടെ സുഗമമായ നടത്തിപ്പിൽ സുധീറിന്റെ പങ്കാളിത്തം വില മതിക്കാത്തതായിരുന്നുകലാക്ഷേത്രം ഡോമ്പിവിലിയുടെ രൂപീകരണം മുതൽ 3 പതിറ്റാണ്ടോളം മുൻ നിര പ്രവർത്തകൻ ആയിരുന്നു. കൂടാതെ ബോംബെ യോഗക്ഷേമ സഭയുടെ താക്കോൽ സ്ഥാനം ഏറ്റെടുത്തു ഒരു വ്യാഴ വട്ടക്കാലം പ്രവർത്തിച്ചു.കേരളീയ സമാജം ഡോമ്പിവലിയുടെ പ്രവർത്തനങ്ങളിലും ഇദ്ദേഹം സജീവമായിരുന്നു. ബോംബെ യോഗക്ഷേമ സഭയുടെ സെക്രട്ടറിയും ഡോംബിവലി കലാക്ഷേത്രത്തിന്റെ ഖജാൻജിയുമായി പ്രവർത്തിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.

സീൽ ആശ്രമത്തിൽ വച്ചു സെപ്റ്റംബർ 14ന് ഉച്ചക്ക് 2:30 ന് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ മുംബൈയിലേയും പരിസര പ്രദേശങ്ങളിലേയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ 51001/- രൂപയുടെ അവാർഡും പ്രശസ്‌തി പത്രവും നൽകി ആദരിക്കും.

അതേസമയം മഹാനഗരത്തിന്റെ തെരുവുകളിൽ നിരാലംബരായി കഴിയുന്ന അരികു ജീവിതങ്ങളെ രക്ഷിക്കുന്ന പനവേലിലെ സീൽ ആശ്രമത്തിന്റെ ശ്രമത്തിന് 25 ലധികം വർഷത്തിന്റെ പഴക്കമുണ്ട്.കൊടുത്ത ഭക്ഷണം സ്വയം എടുത്ത് പോലും കഴിക്കാൻ ശേഷിയില്ലാത്ത അശരണരെയാണ് തെരുവോരങ്ങളിൽ നിന്ന് രക്ഷിച്ച് പുനരധിവസിപ്പിച്ച് ഒടുവിൽ തങ്ങളുടെ കുടുംബങ്ങളിലെത്തിക്കാൻ സീൽ എന്നും ശ്രമിച്ചിട്ടുള്ളത്. അശരണരരെ സീൽ ആശ്രമത്തിൽ എത്തിച്ച്, ചികിത്സ നൽകിയ ശേഷം ബന്ധുക്കളെ തിരികെ ഏൽപ്പിക്കുന്ന രീതിയാണ് സീൽ എപ്പോഴും ചെയ്തിട്ടുള്ളത്.ഏകദേശം ഇതുവരെ വീടുകളിലേക്ക് തിരികെയെത്തിച്ചത് അറുനൂറിലധികം ജീവിതങ്ങളെയാണ് സീൽ.