/kalakaumudi/media/media_files/2025/06/09/DPCpszbGmC35ulDDp2d4.jpg)
നവിമുംബൈ:മുംബൈയിലെയും നവി മുംബൈയിലെയും സാമൂഹിക സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യമായിരുന്ന സുമ രാമചന്ദ്രന്റെ വേർപാടിൽ മലയാള ഭാഷാ പ്രചാരണ സംഘം അനുശോചന യോഗം നടത്തി. ജൂലായ് 8 വൈകുന്നേരം 6 മണിക്ക് വാഷി കേരള ഹൗസിൽ വെച്ചായിരുന്നു യോഗം.
മുംബൈ മലയാള ഭാഷ പ്രചാരണ സംഘത്തിന്റെ ആരംഭകാലം മുതലുള്ള സജീവപ്രവർത്തകയുമായിരുന്നു സുമാ രാമചന്ദ്രൻ. സുമ രാമചന്ദ്രന്റെ വിയോഗം മലയാളഭാഷക്കും ഭാഷ പ്രചാരണ സംഘത്തിനും മുംബയ് സാംസ്കാരിക രംഗത്തും ഉണ്ടാക്കിയിരിക്കുന്ന നഷ്ടം വിലമതിക്കാനാകാത്തതും നികത്താനാകാത്തതുമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
/kalakaumudi/media/media_files/2025/06/09/r8fQMeOHd36tQnIO0W1I.jpg)
ജൂൺ 2 നാണ് ഹൃദയാഘാതം മൂലം സുമ രാമചന്ദ്രൻ നിര്യാതയായത്. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖനായ കേളി രാമചന്ദ്രന്റെ സഹധർമ്മിണിയാണ് സുമ.
യോഗത്തിൽ എം ബി പി എസ് നവി മുംബൈ മേഖല പ്രസിഡന്റ് വർഗീസ് ജോർജ്ജ്, കേരളീയ കേന്ദ്ര സംഘടന പ്രസിഡന്റ് ടി.എൻ ഹരിഹരൻ, വൽസൻ മൂർക്കോത്ത്, കെ.കെ.പ്രകാശൻ,സുരേഷ് വർമ്മ, ജയപ്രകാശ് പി.ഡി. രാമചന്ദ്രൻ, ജീവൻ രാജ്, ശ്രീകാന്ത് നായർ,രുഗ്മണി സാഗർ, രമ എസ് നാഥ്, എം.ജി. അരുൺ, പി. ആർ. സഞ്ജയ്, മായാദത്ത്, നിഷ ഗിൽബർട്ട്, വിജയൻ കലാലയ, കണക്കൂർ സുരേഷ് കുമാർ, സുരേഷ് നായർ, ശ്രീകുമാർ മാവേലിക്കര, രാജശ്രീ മോഹൻ നായർ, അശോക് കുമാർ, രഞ്ജിത്ത്, രതീഷ് എന്നിവരോടൊപ്പം നഗരത്തിലെ പ്രമുഖ സാഹിത്യ സാമൂഹ്യ സാംസ്കാരിക നേതാക്കളും സംഘടനാ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത് സുമ രാമചന്ദ്രനുമായുള്ള ആത്മബന്ധവും ഓർമ്മകളും പങ്കിട്ടു.
/kalakaumudi/media/media_files/2025/06/09/j5QAWo9va9dXXX6AIy5N.jpg)
മുംബൈയിലെയും നവി മുംബൈയിലെയും സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്നിരുന്ന സുമ അക്ഷരശ്ലോകാലാപനത്തിൽ ഉന്നത സ്ഥാനമലങ്കരിച്ച മികച്ച കാവ്യാലാപക കൂടിയായിരുന്നു.
/kalakaumudi/media/media_files/2025/06/09/IzqkU4nENlT3ozFpbMbn.jpg)
സുമ രാമചന്ദ്രൻ അംഗമായ അക്ഷരശ്ലോക ഗ്രൂപ്പിൽ നിന്നുള്ള ഡോ. സുരേന്ദ്രൻ നമ്പ്യാർ, പ്രൊഫ. ഐ.എൻ.എൻ. നമ്പൂതിരി, ഡോ. രമ്യാ ദേവി പി.എസ് തുടങ്ങിയവർ സുമ രാമചന്ദ്രന് അക്ഷരശ്ലോക സമർപ്പണം നടത്തി സംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
