/kalakaumudi/media/media_files/2025/06/07/MbHVgVfGyqdnT7NnhMn2.jpg)
മുംബൈ:മുംബൈയിലെയും നവി മുംബൈയിലെയും സാമൂഹിക സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യമായിരുന്ന സുമ രാമചന്ദ്രന്റെ വേർപാടിൽ ന്യൂ ബോംബെ കേരളീയ സമാജം നെരൂളിന്റെ അനുശോചന യോഗം ഇന്ന് വൈകീട്ട് നടത്തപ്പെടുന്നു.
ന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെ മാനേജിങ് കമ്മറ്റി അംഗവും, മുൻ ജോയിന്റ് സെക്രട്ടറിയുമായിരുന്നു പ്രമുഖ സാംസ്‌കാരിക പ്രവർത്തകയായിരുന്ന സുമ രാമചന്ദ്രൻ.
അനുശോചന യോഗം ജൂൺ 7 ന് ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക് സമാജം ഹാളിൽ വെച്ച് നടക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പ്രകാശ് കാട്ടാക്കട (ജനറൽ സെക്രട്ടറി) Ph :97024 33394