സുമ രാമചന്ദ്രന്റെ ഓർമയിൽ വിതുമ്പി എൻ ബി കെ എസ് അനുസ്മരണ യോഗം

അനുശോചന യോഗത്തിൽ മുംബൈയിലെയും നവി മുംബൈ യിലെയും രാഷ്ട്രീയ, കലാസാമൂഹ്യ രംഗത്തെ പ്രമുഖരും എൻ ബി കെ എസ് ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

author-image
Honey V G
Updated On
New Update
qaxguk

നവിമുംബൈ:മുംബൈയിലെയും നവി മുംബൈയിലെയും സാമൂഹിക സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യമായിരുന്ന സുമ രാമചന്ദ്രന്റെ വേർപാടിൽ ന്യൂ ബോംബെ കേരളീയ സമാജം നെരൂളിന്റെ അനുശോചന യോഗം ഇന്നലെ വൈകീട്ട് വൈകുന്നേരം 6 മണിക്ക് സമാജം ഹാളിൽ വെച്ച് നടന്നു. ന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെ മാനേജിങ് കമ്മറ്റി അംഗവും, മുൻ ജോയിന്റ് സെക്രട്ടറിയുമായിരുന്നു പ്രമുഖ സാംസ്‌കാരിക പ്രവർത്തകയായിരുന്ന സുമ രാമചന്ദ്രൻ.

jqrooncs

ജൂൺ 2 നാണ് ഹൃദയാഘാതം മൂലം സുമ രാമചന്ദ്രൻ നിര്യാതയായത്. സുമയുടെ അകാല വിയോഗത്തിൽ എൻ ബി കെ എസ് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഓർമകൾ പങ്കുവെക്കുമ്പോൾ പലരും തേങ്ങലടക്കാനാവാതെ വിതുമ്പി പോവുന്ന കാഴ്ച്ച ഹൃദയഭേദകമായിരുന്നു.

qaxkforkk

കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖനായ കേളി രാമചന്ദ്രന്റെ സഹധർമ്മിണിയാണ് സുമ. അനുശോചന യോഗത്തിൽ മുംബൈയിലെയും നവി മുംബൈ യിലെയും രാഷ്ട്രീയ, കലാസാമൂഹ്യ രംഗത്തെ പ്രമുഖരും എൻ ബി കെ എസ് ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

hjjjjawbmo

തദവസരത്തിൽ പ്രകാശ് കാട്ടാക്കട, കെ എ കുറുപ്പ്, മാത്യു തോമസ് , എം.ജി അരുൺ, നിഷാ ഗിൽബർട്ട്, ടി.എൻ ഹരിഹരൻ, എസ്.കുമാർ, ശ്രീകുമാർ മാവേലിക്കര, സുമേഷ് പി എസ്, രാമകൃഷ്ണൻ എം വി , ക്രിസ്റ്റീന വർഗ്ഗീസ്, ഷാബു ഭാർഗവൻ, പി ആർ സഞ്ജയ്, പി വിശ്വനാഥൻ,സതീ ദേവി വാര്യർ അമൃത, ജയറാം, എന്നിവർ സുമ രാമചന്ദ്രനു മായുള്ള ആത്മബന്ധവും ഓർമകളും സ്മ‌രിച്ചു.

മുംബൈയിലെയും നവിമുംബൈയിലെയും സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്നിരുന്ന സുമ അക്ഷരശ്ലോകാലാപനത്തിൽ ഉന്നത സ്ഥാനമലങ്കരിച്ച മികച്ച കാവ്യാലാപക കൂടിയായിരുന്നു. സുമയിലെ അക്ഷരശ്ലോക പ്രതിഭയേയും, സംഘാടക നിപുണതയും, കഥ പറച്ചിൽ പ്രാവീണ്യവും നെരുളിൽ നടന്ന യോഗം അടയാളപ്പെടുത്തി.

jZiqkjjkk

Mumbai City