സുമ രാമചന്ദ്രന്റെ വേർപാടിൽ അനുശോചിച്ച്‌ മലയാള ഭാഷ പ്രചാരണ സംഘം:അനുസ്മരണ യോഗം ജൂൺ 8 ന്

മുംബൈയിലെയും നവിമുംബൈയിലെയും സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്നിരുന്ന സുമ അക്ഷരശ്ലോകാലാപനത്തിൽ ഉന്നത സ്ഥാനമലങ്കരിച്ച മികച്ച കാവ്യാലാപക കൂടിയായിരുന്നു.

author-image
Honey V G
New Update
kdjkvkcbjaq

മുംബൈ:മുംബൈയിലെയും നവി മുംബൈയിലെയും സാമൂഹിക സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യമായിരുന്ന സുമ രാമചന്ദ്രന്റെ വേർപാടിൽ മലയാള ഭാഷ പ്രചാരണ സംഘത്തിന്റെ നേതൃത്വത്തിൽ അനുശോചന യോഗം ചേരുന്നു.

ജൂൺ 8 ന് ഞായറാഴ്ച വൈകുന്നേരം 5.30ന് വാശി കേരള ഹൗസിലാണ് യോഗം സംഘടിപ്പിക്കുന്നതെന്നു മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലാ സെക്രട്ടറി അനിൽ പ്രകാശ് അറിയിച്ചു.

ഹൃദയാഘാതം മൂലം ജൂൺ 2 ന് രാവിലെ 5 മണിയോട് കൂടിയാണ് സുമ രാമചന്ദ്രന്റെ മരണം സംഭവിച്ചത്. 53 വയസ്സായിരുന്നു. മുംബൈയിലെയും നവിമുംബൈയിലെയും സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്നിരുന്ന സുമ അക്ഷരശ്ലോകാലാപനത്തിൽ ഉന്നത സ്ഥാനമലങ്കരിച്ച മികച്ച കാവ്യാലാപക കൂടിയായിരുന്നു.