/kalakaumudi/media/media_files/2026/01/30/kfnfnmmm-2026-01-30-20-56-41.jpg)
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ നാളെ വൈകുന്നേരം 5 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ടുകൾ.
അജിത് പവാറിന്റെ വിയോഗത്തെ തുടർന്ന് രൂപപ്പെടുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമായി സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയായി നിയോഗിക്കുന്നതാണെന്നതാണ് സൂചന.
സംസ്ഥാന തലസ്ഥാനമായ മുംബൈയിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിലായിരിക്കും സത്യപ്രതിജ്ഞയെന്ന് അറിയുന്നു.
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവായി മാറുന്ന ഈ നീക്കം വലിയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.
അതേസമയം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ലെങ്കിലും, ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ നിരവധി വൃത്തങ്ങൾ ഈ വിവരം റിപ്പോർട്ട് ചെയ്യുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
