സൂറത്ത് കേരള കലാസമിതി സുവർണ്ണ ജൂബിലി:സർഗ്ഗസമിക്ഷ ശില്പശാലയും പ്രതിഭാ സംഗമവും

ശില്പശാല കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

author-image
Honey V G
New Update
ndndndnn

സൂറത്ത് കേരള കലാസമിതി സുവർണ്ണ ജൂബിലിയോടനുബന്ധിച്ചു സൂറത്തിലെ പ്രതിഭാധനരായ മലയാളി സ്കൂൾ വിദ്യാർത്ഥികൾക്കായി സർഗ്ഗസമിക്ഷ ബാലസാഹിത്യ ശില്പശാലയും പ്രതിഭാ സംഗമവും നടത്തുന്നു.

2026 ജനുവരി മൂന്നാം തീയതി രാവിലെ എട്ടു മുതൽ 12 വരെ സമിതി ഇംഗ്ലീഷ് മീഡിയം സ്കൂൾ (ഉധന) ഓഡിറ്റോറിയത്തിൽ നടക്കുന്ന ശില്പശാല കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

സമിതി പ്രസിഡൻറ് സുരേഷ്.പി. നായർ അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം ജയരാജ് വാര്യർ,ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ,പ്രശസ്ത ചിത്രകാരൻ മദനൻ എന്നിവർ ക്ലാസുകൾ നയിക്കും.

കഥ,കവിത, ചിത്രകല,സംഗീതം എന്നീ മേഖലകളിൽ അഭിരുചി യുള്ള അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലുള്ള വർക്കാണ് പ്രവേശനം.

ശിൽപ്പശാലയിൽ പ്രവേശനം സൗജന്യമാണ്.

പങ്കെടുക്കുന്നവർക്കും മികവുപുലർത്തുന്നവർക്കും സർട്ടിഫിക്കറ്റും മെമെന്റോ യും നൽകും.

രജിസ്ട്രേഷൻ ഫോം സമിതി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലഭ്യമാണ്.

താല്പര്യമുള്ളവർ ഡിസംബർ 25 നു മുമ്പ് രജിസ്റ്റർ ചെയ്തിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 95 74896211